അഫ്ഗാനിസ്ഥാനില്‍ ഭീകരാക്രമണം ; 13 പോലീസുകാര്‍ കൊല്ലപ്പെട്ടു

205

കാബൂള്‍: അഫ്ഗാനിസ്ഥാനിലെ ഖുണ്ടൂസ് പ്രവിശ്യയില്‍ താലിബാന്‍ ഭീകരര്‍ നടത്തിയ ആക്രമണത്തില്‍ 13 പോലീസുകാര്‍ കൊല്ലപ്പെട്ടു. ചെക്പോയിന്റിലുണ്ടായിരുന്ന ഒരു പോലീസുകാരന്‍ മാത്രമാണു രക്ഷപ്പെട്ടത്. ആക്രമണത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുക്കുന്നതായി താലിബാന്‍ വക്താവ് സബിയുള്ള മുജാഹിദ് പറഞ്ഞു. തലസ്ഥാനമായ കാബൂളിലേക്കും വടക്കന്‍ അഫ്ഗാനിസ്താനിലേക്കുമുള്ള പ്രധാന റോഡ് കടന്നുപോകുന്നത് ഖുണ്ടൂസ് പ്രവിശ്യയിലൂടെയാണ്. കൃഷിസ്ഥലങ്ങളാല്‍ സമ്ബന്നമാണ് ഈ പ്രദേശം.

NO COMMENTS