കാബൂള്‍ : അഫ്ഗാനിസ്ഥാനിലുണ്ടായ താലിബാന്‍ ആക്രമണത്തില്‍ 20 സൈനികര്‍ കൊല്ലപ്പെട്ടു. 11 പേര്‍ക്ക് പരുക്കേറ്റു. പടിഞ്ഞാറന്‍ ഫറ പ്രവിശ്യയിലാണ് ആക്രമണം നടന്നത്. രണ്ട് സൈനീക പോസ്റ്റുകള്‍ക്കുനേരെ ഞായറാഴ്ച്ചയായിരുന്നു താലിബാന്‍ ആക്രമണം നടന്നത്. പത്ത് സൈനീകരെയും താലിബാന്‍ ബന്ദികളാക്കി.