കാബൂള്‍• താലിബാന്‍ കഴിഞ്ഞാല്‍ അഫ്ഗാനിസ്ഥാനിലെ ഏറ്റവും വലിയ ഭീകരസംഘടനയായ ഹെസ്ബി ഇസ്ലാമിയുടെ നേതാവ് ഗുല്‍ബുദ്ദീന്‍ ഹിക്മത്യാരുമായി അഫ്ഗാന്‍ പ്രസിഡന്റ് അഷ്റഫ് ഗനി സമാധാന ഉടമ്ബടി ഒപ്പുവച്ചു. 20 വര്‍ഷമായി പാക്കിസ്ഥാനില്‍ ഒളിവില്‍ കഴിയുന്നതായി കരുതുന്ന ഹിക്മത്യാരുമായി വിഡിയോ ലിങ്ക് വഴിയാണ് ഉടമ്ബടി ഒപ്പിട്ടത്.2001ല്‍ താലിബാനുമായി ഏറ്റുമുട്ടല്‍ ആരംഭിച്ചശേഷം അഫ്ഗാന്‍ സര്‍ക്കാര്‍ ഒപ്പിടുന്ന ആദ്യ സമാധാനക്കരാര്‍ ആണിത്. താലിബാനുമായി ഭാവിയില്‍ സമാധാന ചര്‍ച്ചകള്‍ക്കു വഴിതുറന്നേക്കാമെന്നതിനാല്‍ കരാറിനെ രാജ്യാന്തര സമൂഹം സ്വാഗതം ചെയ്തു. 25 ഇന കരാര്‍ അനുസരിച്ചു ഹിക്മത്യാറിനു നാട്ടിലേക്കു തിരിച്ചുവരാനായേക്കും.അദ്ദേഹത്തിന്റെ പാര്‍ട്ടിക്കു പ്രവര്‍ത്തന സ്വാതന്ത്ര്യവും മുന്‍കുറ്റങ്ങളില്‍ വിചാരണ ചെയ്യില്ലെന്ന ഉറപ്പും കരാര്‍ നല്‍കുന്നു. അതേസമയം, സോവിയറ്റ് അധിനിവേശ കാലം മുതല്‍ ആയിരങ്ങള്‍ കൊല്ലപ്പെടാന്‍ കാരണക്കാരനായ ഭീകരവാദിയെ തിരിച്ചുകൊണ്ടുവരുന്നതില്‍ രാജ്യത്തിനകത്തു പ്രതിഷേധം ശക്തമാണ്.