കാബൂള്‍: അഫ്ഗാന് തലസ്ഥാനമായ കാബൂളിലെ ഷിയാ പള്ളിയില്‍ തോക്കുധാരി നടത്തിയ ആക്രമണത്തില്‍ 14 പേര് കൊല്ലപ്പെട്ടു. 13 സാധാരണക്കാരും ഒരു പോലീസ് ഉദ്യോഗസ്ഥനുമാണ് കൊല്ലപ്പെട്ടത്.മൂന്ന് പോലീസ് ഉദ്യോഗസ്ഥര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ചൊവ്വാഴ്ചയായിരുന്നു ആക്രമണം നടന്നത്. മുഹ്റം പത്തിന്റെ ചടങ്ങുകള്‍ക്കായി പള്ളിയില്‍ ഒത്തുകൂടിയവര്‍ക്ക് നേരെയായിരുന്നു ആക്രമണം.മൂന്നംഗ സംഘമാണ് വെടിവെയ്പ് നടത്തിയതെന്ന് ആദ്യം വാര്‍ത്തകളുണ്ടായിരുന്നെങ്കിലും ഒരാള്‍ മാത്രമാണ് കൃത്യം നടത്തിയതെന്നും ഇയാളെ കീഴ്പ്പെടുത്തിയതായും അഫ്ഗാന് ആഭ്യന്തര മന്ത്രാലയ വക്താവ് അറിയിച്ചു.
മുഹ്റം പത്തുമായി ബന്ധപ്പെട്ട പ്രാര്‍ഥനകളും സംഗമവുമെല്ലാം ഭീഷണിയുടെ നിഴലിലാണെന്ന് അധികൃതര്‍ മുന്നറിയിപ്പു നല്‍കിയിട്ടുണ്ട്. കഴിഞ്ഞ ജൂലൈയില്‍ കാബുളില്‍ നടന്ന ചാവേറാക്രമണത്തില്‍ 80ലധികം ആളുകള്‍ കൊല്ലപ്പെടുകയും 200 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.