അഫ്ഗാനിസ്ഥാനിലെ ഇന്ത്യന്‍ എംബസ്സിക്ക് സമീപം ചാവേറാക്രമണം : നിരവധിപേര്‍ കൊല്ലപ്പെട്ടു

256

അഫ്ഗാനിസ്ഥാന്‍ : അഫ്ഗാനിസ്ഥാനിലെ കാബൂളില്‍ ഇന്ത്യന്‍ എംബസ്സിക്ക് സമീപം സ്പോടനം. കെട്ടിടത്തിന്റെ ജനാലകളും വാതിലുകളും തകര്‍ന്നു. സ്പോടനത്ത്തില്‍ അന്‍പതോളം പേര്‍ കൊല്ലപ്പെട്ടു. അഫ്ഗാന്‍ സര്‍ക്കാര്‍ വൃത്തങ്ങളെ ഉദ്ധരിച്ചാണ് അഫ്ഗാന്‍ മാധ്യമങ്ങള്‍ ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. ഇന്ത്യന്‍ എംബസിയില്‍ നിന്ന് മീറ്ററുകള്‍ മാത്രം അകലെയാണ് സ്ഫോടനം നടന്നിട്ടുള്ളത്. ഇവിടെ നിന്ന് ഏറെ അകലെയല്ലാതെയാണ് അഫ്ഗാന്‍ പ്രസിഡന്‍റിന്‍റെ കൊട്ടാരം സ്ഥിതി ചെയ്യുന്നത്. ഇന്ത്യക്കാര്‍ സുരക്ഷിതരെന്ന്‍ വിദേശകാര്യ മന്ത്രി സുഷ്മ സ്വരാജ് പറഞ്ഞു.

NO COMMENTS