ഭോപ്പാല്‍: ഭോപ്പാല്‍ നോര്‍ത്തില്‍നിന്നുള്ള എംഎല്‍എയായ ആരിഫ് അഖ്വീല്‍ ആണ് രാജസ്ഥാന് വര്‍ഷങ്ങള്‍ക്കു ശേഷം ലഭിച്ച മുസ്ലിം മന്ത്രി. കമല്‍മാഥ് മന്ത്രിസഭയിലെ ഏക മുസ്ലിം പ്രധിനിധി കൂടിയാണ് അദ്ദേഹം. നേരത്തെ തുടര്‍ച്ചയായി മൂന്നു വര്‍ഷം ഭരിച്ച ബിജെപി മന്ത്രിസഭയില്‍ ഒറ്റമുസ്ലിം മന്ത്രിമാര്‍പോലും ഉണ്ടായിരുന്നില്ല.
സാമുദായിക സന്തുലനം പാലിച്ചാണ് മന്ത്രിമാരെ തെരഞ്ഞെടുത്തതെന്നാണ് കോണ്‍ഗ്രസ് അവകാശപ്പെടുന്നത്. മാല്‍വ നിവാഡില്നിന്നും ഒമ്ബത് പേരും സെന്‍ട്രല്‍ മധ്യപ്രദേശില്‍നിന്ന് ആറും ഗ്വാളിയര്‍-ചാമ്ബല്‍ ഭാഗത്തുനിന്നും അഞ്ചും ബുന്ദേല്ഖണ്ഡില്ന്ന് മൂന്നും പേര് മന്ത്രിമാരായി. ഗവര്‍ണര്‍ ആനന്ദിബെന്‍ പട്ടേല്‍ പുതിയ മന്ത്രിമാര്‍ക്ക് സത്യപ്രതിജ്ഞ ചൊല്ലിക്കൊടുത്തു.
മന്ത്രിമാരില്‍ കമല്‍നാഥ് ക്യാമ്ബില്‍നിന്ന് 11 പേരും ഗിഗ്വിജയ് സിംഗിന്റെ അടുപ്പക്കാരായ ഒമ്ബതു പേരും ജോതിരാദിത്യ സിന്ധ്യയുടെ ക്യാമ്ബില്‍നിന്ന് ഏഴു പേരും മന്ത്രിമാരായി. വനിതാ മന്ത്രിമാരായി രണ്ടു പേര് മാത്രമാണുള്ളത്. മഹേശ്വറില്നിന്നുള്ള വിജയ് ലക്ഷ്മിയും ദാബ്രയില്നിന്നുള്ള ഇമരാതി ദേവിയുമാണ് കമല്‍നാഥ് മന്ത്രിസഭയിലെ സ്ത്രീപ്രതിനിധികള്‍.