അരനൂറ്റാണ്ടിന് ശേഷം ആദ്യമായാണ് മുൻ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ഇല്ലാതെ കേരള നിയമസഭ സമ്മേളിക്കു ന്നത്.
മദ്യനയം, സെമി ഹൈസ്പീഡ് റെയില്‍, റോഡ് കാമറ, സംസ്ഥാനത്തെ സാമ്ബത്തിക പ്രതിസന്ധി, മിത്ത് വിവാദം, തെരുവ് നായ ആക്രമണം തുടങ്ങിയ വിഷയങ്ങള്‍ സമ്മേളനത്തില്‍ ചര്‍ച്ചയായേക്കും. മുതലപ്പൊഴി അപകടം, മലബാറിലെ പ്ലസ് വണ്‍സീറ്റ് പ്രശ്നം എന്നിവയും പ്രതിപക്ഷം ഉന്നയിച്ചേക്കും.
ആരോഗ്യ പ്രവര്‍ത്തകരുടെ സുരക്ഷ ബില്‍, അബ്കാരി ഭേദഗതി ബില്‍ അടക്കം 15 ബില്ലുകളാണ് സമ്മേളനം പരിഗണിക്കുന്നത്. മിത്ത് വിവാദത്തില്‍ സ്പീക്കര്‍ക്ക് എതിരെ എന്ത് നിലപാട് സ്വീകരിക്കണം എന്നത് ഇന്ന് ചേരുന്ന യു ഡി എഫ് പാര്‍ലമെന്‍ററി പാര്‍ട്ടി യോഗത്തില്‍ തീരുമാനമെടുക്കും.
പതിനഞ്ചാം കേരള നിയമസഭയുടെ ഒമ്പതാം സമ്മേ ളനത്തിന് ഇന്ന് തുടക്കമാകുന്നത്. ഈ മാസം 24 വരെയാണ് സഭാ സമ്മേളനം. മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ നിര്യാണത്തില്‍ അനുശോചനം രേഖ പ്പെടുത്തി സഭ ഇന്ന് പിരിയും.