യുവതിയെ കഴുത്തറുത്ത് കൊലപ്പെടുത്തിയ ശേഷം പ്ലാസ്റ്റിക് കവറിൽ പൊതിഞ്ഞ നിലയിൽ

26

കൊച്ചി: ഇളംകുളത്ത് വീട്ടിനുള്ളിൽ യുവതിയെ കഴുത്തറുത്ത് കൊലപ്പെടുത്തിയ ശേഷം പ്ലാസ്റ്റിക് കവറിൽ പൊതിഞ്ഞ നിലയിൽ കണ്ടെത്തി. വീട്ടിനുള്ളിൽ നിന്ന് ദുർഗന്ധം വന്നതിനെ തുടർന്ന് നാട്ടുകാർ പോലീസിനെ വിവരം അറിയിക്കുകയായിരുന്നു. തുടർന്നു ള്ള പരിശോധനയിലാണ് മൃതദേഹം കണ്ടെത്തിയത്. മരിച്ചത് ആരാണെന്ന് വ്യക്തമായിട്ടില്ലെങ്കിലും ആസം സ്വദേശികളാ ണെന്ന പേരിലാണ് ഇവർ ഇവിടെ താമസിച്ചത്. റാം ബഹദൂർ, ലക്ഷ്മി എന്നീ പേരാണ് ഇവർ വീട്ടുകാരോട് പറഞ്ഞത്. തിരിച്ചറിയൽ കാർഡൊന്നും നൽകിയിമില്ല.

വാടക രേഖയിൽ നൽകിയ അഡ്രസും തെറ്റായിരുന്നുവെന്ന് പോലീസിന് വ്യക്തമായിട്ടുണ്ട്. ഇതോടെ ഇവര നൽകിയ പേരും തെറ്റാ ണെന്ന കണക്ക് കൂട്ടലിലാണ് പോലീസ്. മൃതദേഹത്തിന് നാല് ദിവസത്തെ പഴക്കമുണ്ടെന്നാണ് പ്രാഥമിക വിവരം. യുവതിക്കൊപ്പം മറ്റൊരു യുവാവും ഇവിടെ താമസിച്ചിരുന്നു. ദമ്പതികളാണെന്നാണ് വീട്ടുടമയോട് പറഞ്ഞത്.

NO COMMENTS