തിരുവനന്തപുരം: വോട്ടെടുപ്പ് പൂര്‍ത്തിയാകുന്നതോടെ ഓരോ ബൂത്തുകളില്‍നിന്നുമുള്ള വോട്ടിങ് യന്ത്രങ്ങളും വിവിപാറ്റും നാലാഞ്ചിറ മാര്‍ ഇവാനിയോസ് നഗറിലെ വോട്ടെണ്ണല്‍ കേന്ദ്രങ്ങളിലേക്കു മാറ്റും. നിയമസഭാ മണ്ഡലാടിസ്ഥാനത്തിലൊരുക്കുന്ന വോട്ടെണ്ണല്‍ കേന്ദ്രത്തിലെ അതി സൂരക്ഷാ സ്ട്രോങ് റൂമിലാകും മേയ് 23 വരെ ഈ യന്ത്രങ്ങള്‍ സൂക്ഷിക്കുന്നത്. കേന്ദ്ര സേനയുടെ അതീവ സുരക്ഷയും നിരീക്ഷണവും ഇവിടെ ഏര്‍പ്പെടുത്തും. സിസിടിവി അടക്കമുള്ള നിരീക്ഷണ സംവിധാനങ്ങളും ഇവിടെ സജ്ജമാക്കിയിട്ടുണ്ട്.
വര്‍ക്കല മണ്ഡലത്തിലെ വോട്ടിങ് യന്ത്രങ്ങള്‍ സര്‍വോദയ വിദ്യാലയ ഓഡിറ്റോറിയത്തിലെ സ്ട്രോങ് റൂമിലാണ് സൂക്ഷിക്കുന്നത്. ആറ്റിങ്ങല്‍ – സര്‍വോദയ വിദ്യാലയ ലിറ്റില്‍ഫ്ളവര്‍ ഓഡിറ്റോറിയം(രണ്ടാം നില), ചിറയിന്‍കീഴ് – സര്‍വോദയ വിദ്യാലയ ഓഡിറ്റോറിയം, നെടുമങ്ങാട് – സെന്റ് ജോണ്‍സ് എച്ച്.എസ്.എസ്. ഹാള്‍, വാമനപുരം – സെന്റ് ജോണ്‍സ് എച്ച്.എസ്.എസ്. ഹാള്‍, കഴക്കൂട്ടം – സര്‍വോദയ വിദ്യാലയ സെന്റ് പീറ്റേഴ്സ് ബ്ലോക്ക് ഓഡിറ്റോറിയം മെയിന്‍ ബില്‍ഡിങ്, വട്ടിയൂര്‍ക്കാവ് – മാര്‍ തിയോഫിലസ് ട്രെയിനിങ് കോളജ്, തിരുവനന്തപുരം – മാര്‍ ബസേലിയോസ് എന്‍ജിനീയറിങ് കോളജ് ഓഡിറ്റോറിയം, നേമം – മാര്‍ തിയോഫിലസ് ട്രെയിനിങ് കോളജ്, അരുവിക്കര – ജയ് മാതാ ഐ.ടി.സി, പാറശാല – മാര്‍ ഇവാനിയോസ് കോളജ് ഓഡിറ്റോറിയം, കാട്ടാക്കട – മാര്‍ ഇവാനിയോസ് കോളജ് ഓഡിറ്റോറിയം, കോവളം – മാര്‍ ബസേലിയോസ് എന്‍ജിനീയറിങ് കോളജ് ഓഡിറ്റോറിയം, നെയ്യാറ്റിന്‍കര മാര്‍ ഇവാനിയോസ് കോളജ് ബി.വി.എം.സി. ഹാള്‍ എന്നിങ്ങനെയാണ് ഇലക്ട്രോണിക് വോട്ടിങ് യന്ത്രങ്ങള്‍ സൂക്ഷിക്കുന്ന സ്ട്രോങ് റൂമുകള്‍.