‘അഗസ്ത്യ 2022’: ഗോത്ര കലാപ്രദര്‍ശന വിപണന മേള മാര്‍ച്ച് 25 ന്

32

ഗോത്രജനതയുടെ തനത് ഉല്‍പ്പന്നങ്ങള്‍ വിറ്റഴിക്കുന്നതിനും വിപണി കണ്ടെത്തുന്നതിനുമായി സംഘടിപ്പിക്കുന്ന ഗോത്ര കലാപ്രദര്‍ശന വിപണന മേള -‘അഗസ്ത്യ 2022’ ഇന്ന് (മാര്‍ച്ച് 25) ഉച്ചകഴിഞ്ഞ് മൂന്നരയ്ക്ക് തുടക്കമാകും. പാളയം മഹാത്മ അയ്യങ്കാളി ഹാളില്‍ നടക്കുന്ന മേളയുടെ ഉദ്ഘാടനം വി.കെ പ്രശാന്ത് എം.എല്‍.എ നിര്‍വഹിക്കും.

ഗോത്ര വിഭവങ്ങള്‍ പരിചയപ്പെടുന്നതിനൊപ്പം പരമ്പരാഗത ചികിത്സാ രീതികളും ഗ്രോത്രകലകളും സംരക്ഷിക്കുകയും അവ പൊതു ജന മധ്യത്തില്‍ അവതരിപ്പിക്കുകയുമാണ് മേളയുടെ ലക്ഷ്യം. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഡി.സുരേഷ് കുമാര്‍, ജി.സ്റ്റീഫന്‍ എം.എല്‍.എ, ജില്ലാ കളക്ടര്‍ നവ്ജ്യോത് ഖോസ, ത്രിതല പഞ്ചായത്ത് അംഗങ്ങള്‍, പട്ടിക വര്‍ഗ വികസന വകുപ്പ് ഉദ്യോഗസ്ഥര്‍, ഊരു മൂപ്പന്‍മാര്‍ തുടങ്ങിയവരും പങ്കെടുക്കും.

മാര്‍ച്ച് 27 ന് മേള സമാപിക്കും. സമാപന സമ്മേളനം സി.കെ ഹരീന്ദ്രന്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്യും.

NO COMMENTS