അഗസ്റ്റ വെസ്റ്റ്ലന്‍ഡ് കേസില്‍ പുനര്‍വിചാരണ നടത്താന്‍ ഉത്തരവ്

210

ന്യൂഡല്‍ഹി: അഗസ്റ്റ വെസ്റ്റ്ലന്‍ഡ് കേസില്‍ പുനര്‍വിചാരണ നടത്താന്‍ ഇറ്റാലിയന്‍ പരമോന്നത കോടതി ഉത്തരവ്. കമ്ബനി മേധാവി ഗൈസഫ് ഓര്‍സിയെ വീണ്ടും വിചാരണ ചെയ്യാനാണ് കോടതി ഉത്തരവിട്ടിരിക്കുന്നത്. നേരത്തെ ഇറ്റാലിയന്‍ കോടതി ഇയാളെ നാലര വര്‍ഷത്തെ തടവ് ശിക്ഷയ്ക്ക് വിധിച്ചിരുന്നു. ഈ വിധി വന്ന് എട്ട് മാസം പിന്നിടുമ്ബോഴാണ് പുനര്‍വിചാരണയ്ക്കുള്ള ഉത്തരവ് ഇറ്റാലിയന്‍ സുപ്രീംകോടതി പുറപ്പെടുവിക്കുന്നത്. ഹെലികോപ്ടര്‍ കരാര്‍ നേടിയെടുക്കാനായി ഇന്ത്യയിലെ രാഷ്ട്രീയക്കാര്‍ക്കും ഉദ്യോഗസ്ഥര്‍ക്കും കൈക്കൂലി കൊടുത്ത കുറ്റത്തിനാണ് ഗൈസഫ് ഓര്‍സിയ്ക്ക് തടവ് ശിക്ഷ ലഭിച്ചത്. അതിനിടെ സിബിഐ അറസ്റ്റ് ചെയ്ത മുന്‍വ്യോമസേനാമേധാവി എസ്പി ത്യാഗി, ജൂലി ത്യാഗി, ഗൗതം ഖൈതാന്‍ എന്നിവരെ സിബിഐ ഇന്ന് പട്യാല കോടതിയില്‍ ഹാജരാക്കും.

NO COMMENTS

LEAVE A REPLY