ന്യൂഡൽഹി : സൈനിക സേവനത്തെയും കരാർവൽക്കരിക്കുന്ന അഗ്‌നിപഥ് പദ്ധതിക്കെതിരായ രാജ്യവ്യാപക പ്രക്ഷോഭം നാലാം ദിവസവും തുടരുന്നു. തെലങ്കാനയിലെ സെക്കന്തരാബാദിൽ പ്രതിഷേധിച്ച വാറങ്കൽ സ്വദേശിയായ പത്തൊമ്പതുകാരൻ പൊലീസ് വെടിവയ്‌പിൽ കൊല്ലപ്പെട്ടു. എസ് എഫ് ഐ, ഡിവൈഎഫ്‌ഐ അടക്കം വിദ്യാർഥി- യുവജന സംഘടനകൾ രാജ്യവ്യാപക പ്രക്ഷോഭ ത്തിന് ആഹ്വാനം ചെയ്‌തു. 15 പേർക്ക് പരിക്കേറ്റു. ബിഹാറിൽ വിവിധ സംഘടനകൾ ശനിയാഴ്‌ച ബന്ദ് പ്രഖ്യാപിച്ചു.
അഗ്‌നിപഥ് റിക്രൂട്ട്‌മെന്റിന് വിജ്ഞാപനം രണ്ട് ദിവസത്തിനകം ഇറക്കുമെന്നും ഡിസംബറോടെ പരിശീലനം തുടങ്ങുമെന്നും 2023 പകുതിയോടെ സേനയുടെ ഭാഗമാകുമെന്നും കരസേനാ മേധാവി അറിയിച്ചു. ജൂൺ 24 മുതൽ വ്യോമസേനയിൽ റിക്രൂട്ട്‌മെന്റ് നടപടി തുടങ്ങുമെന്ന് എയർചീഫ് മാർഷൽ വി ആർ ചൗധരി പറയുന്നത്. ഈ വർഷത്തേക്കുമാത്രം പദ്ധതിയിലേക്ക് അപേക്ഷിക്കാവുന്ന പരമാവധി പ്രായപരിധി 21ൽനിന്ന് 23 ആയി ഉയർത്തി.