അഗ്നിപഥ് : പ്രധാനമന്ത്രി രാജ്യത്തെ അഭിസംബോധന ചെയ്യണം: വിസ്ഡം ജില്ലാ നേതൃസംഗമം

60

കാസർകോട് : അഗ്നിപഥ് സംബന്ധിച്ച് ആക്ഷേപ ങ്ങൾ ഉയർന്ന സാഹചര്യത്തിൽ പ്രധാനമന്ത്രി രാജ്യത്തെ അഭിസംബോധന ചെയ്യണമെന്ന് വിസ്ഡം ഇസ് ലാമിക് ഓർഗനൈസേഷൻ കാസറഗോഡ് ജില്ലാ നേതൃസംഗമം ആവശ്യപ്പെട്ടു

വിശ്വാസ ജീർണ്ണതക്കും, ഫാഷിസ്റ്റ് തീവ്രവാദ പ്രവണ തകൾക്കെതിരെ മുന്നേറ്റത്തിൻ്റെ ഭാഗമായാണ് ജില്ലാ നേതൃസംഗമം സംഘടിപ്പിച്ചത്,

ഇന്ത്യൻ സൈന്യത്തെ ദുർബലപ്പെടുത്തുവാനും, മനോവീര്യം തകർക്കുവാനും അഗ്നിപഥ് വഴി കാരണമാകുമെന്നുള്ള വിദഗ്ദരുടെ അഭിപ്രായത്തെ മാനിക്കണമെന്നും നേതൃസംഗമം ആവശ്യപ്പെട്ടു.

ജനജീവിതത്തെ സാരമായി ബാധിക്കുന്ന വിധത്തിലുള്ള വിലക്കയറ്റം നിയന്ത്രിക്കാൻ കേന്ദ്ര-സംസ്ഥാന സർക്കാറുകൾ അടിയന്തിര നടപടി സ്വീകരിക്കണമെന്നും നേതൃസംഗമം ആവശ്യപ്പെട്ടു.സംസ്ഥാന സെക്രട്ടറി സി.പി. സലീം ഉൽഘാടനം ചെയ്തു ജില്ലാ പ്രസിഡൻറ് എം .മുഹമ്മദ് കുഞ്ഞി അധ്യക്ഷത വഹിച്ചു .

സംസ്ഥാന പ്രതിനിധി അബ്ദുന്നാസിർ സ്വലാഹി ,ജില്ലാ സെക്രട്ടറി അബൂബക്കർ ഉപ്പള ,ബഷീർ കൊമ്പനടുക്കം, ഹമീദ് മൈത്താൾ ,അബ്ദുൽ ഖാദർ ,ഇംതിയാസ് ചൂരി ,മുനീർ സി.എം ,അബ്ദു റഹ്മാൻ ,സത്താർ കാഞ്ഞങ്ങാട് ,ആരിഫ് കടമ്പാർ,വിസ് ഡം യൂത്ത് ജില്ലാ സെക്രട്ടറി അബ്ദുറഹ്മാൻ .വി ,വിസ്ഡം സ്റ്റുഡൻറ്സ് ജില്ലാ പ്രസിഡൻറ് ഫാരിസ് മദനി എന്നിവർ പ്രസംഗിച്ചു.

NO COMMENTS