ന്യൂഡല്‍ഹി: ഇന്ത്യയുടെ അഗ്നി2 ബാലിസ്റ്റിക് മിസൈല്‍ വിജയകരമായി പരീക്ഷിച്ചു. ആണവായുധ ശേഷിയുള്ള ബാലിസ്റ്റിക് മിസൈലിന്റെ പരീക്ഷണം വ്യാഴാഴ്ച രാവിലെ 10.22ന് ഒഡീഷയിലെ എ.പി.ജെ. അബ്ദുള്‍ കലാം (വീലര്‍ ദ്വീപ്) ദ്വീപിലായിരുന്നു.
2000 കിലോമീറ്ററാണ് അഗ്നി രണ്ടിന്റെ ദൂരപരിധി. അഗ്നി രണ്ടിന് 20 മീറ്റര്‍ നീളവും 17 ടണ്‍ ഭാരവുമാണുള്ളത്. ഒരു ടണ്‍ ഭാരമുള്ള ആണവായുധം വഹിക്കാന്‍ അഗ്നി രണ്ടിനാകും. ഇന്ത്യയുടെ ഡിആര്‍ഡിഒയാണ് അഗ്നി രണ്ട് വികസിപ്പിച്ചെടുത്തത്. ആണവവാഹക മിസൈല്‍ രംഗത്ത് ഇന്ത്യയുടെ ശക്തി സ്രോതസാണ് അഗ്നി ശൃംഖല മിസൈലുകളും പൃഥ്വിയും.