കർഷകത്തൊഴിലാളി ക്ഷേമനിധി ബോർഡ് വിദ്യാഭ്യാസ അവാർഡ് വിതരണം 22ന്

111

കേരള കർഷകത്തൊഴിലാളി ക്ഷേമനിധി അംഗങ്ങളുടെ മക്കളിൽ പരീക്ഷകളിൽ ഉയർന്ന മാർക്ക് നേടി വിജയിച്ചവർക്കുള്ള അവാർഡ് വിതരണത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം 22ന് തൊഴിലും നൈപുണ്യവും എക്‌സൈസും വകുപ്പ് മന്ത്രി ടി.പി.രാമകൃഷ്ണൻ നിർവഹിക്കും.

തിരുവനന്തപുരം ജില്ലാ സഹകരണബാങ്ക് ഓഡിറ്റോറിയത്തിൽ നടക്കുന്ന ചടങ്ങിൽ ഉച്ചയ്ക്ക് 2.30ന് ആനുകൂല്യങ്ങളുടെ വിതരണോദ്ഘാടനം സഹകരണം, വിനോദസഞ്ചാരം, ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രൻ നിർവഹിക്കും. വി.എസ്.ശിവകുമാർ എം.എൽ.എ അധ്യക്ഷത വഹിക്കും.

ഡോ.ശശി തരൂർ എം.പി വിശിഷ്ടാതിഥിയാവും. വിവാഹധന സഹായം, പ്രസവ ധനസഹായം എന്നീ ആനുകൂല്യങ്ങളുടെ വിതരണം മേയർ അഡ്വ.വി.കെ പ്രശാന്തും ചികിത്സാ ധനസഹായം, മരണാനന്തര ധനസഹായം എന്നീ ആനുകൂല്യങ്ങളുടെ വിതരണം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി.കെ.മധുവും നിർവഹിക്കും.

NO COMMENTS