കാർഷിക വികസന പോരായ‌്മകൾ പരിഹരിക്കാൻ കൃഷിവകുപ്പ‌് ‘പുനർജനി’ സ‌്കീം നടപ്പാക്കും.

305

തിരുവനന്തപുരം
കാർഷികവികസന പരിപാടികളുടെ പോരായ‌്മകൾ പരിഹരിക്കാൻ കൃഷിവകുപ്പ‌് ‘പുനർജനി’ സ‌്കീം നടപ്പാക്കും. ഗുണമേന്മയുള്ള തൈകൾ ഉറപ്പാക്കാൻ നേഴ‌്സറി ആക്ട‌് കൊണ്ടുവരും. ഭക്ഷ്യസുരക്ഷയും ഭദ്രതയും ഉറപ്പാക്കാൻ ജൈവകൃഷി പ്രോത്സാഹിപ്പിക്കും. കന്നുകാലികൾ എണ്ണം കൂടുതലുള്ള പഞ്ചായത്തുകളിൽ രോഗനിർണയത്തിന‌് അത്യാധുനികസൗകര്യങ്ങളുള്ള 25 വെറ്ററിനറി ഡിസ‌്പൻസറി ആരംഭിക്കും.
തിരുവനന്തപുരം കുടപ്പനക്കുന്നിൽ എല്ലാ ഇനം മൃഗങ്ങൾക്കും അടിയന്തര വിദഗ‌്ധചികിത്സ നൽകുന്നതിന‌് മൾട്ടി സ‌്പെഷ്യാലിറ്റി വെറ്ററിനറി ആശുപത്രിയും ആരംഭിക്കും.

തെരഞ്ഞെടുക്കപ്പെട്ട ക്ഷീരോൽപ്പാദക സഹകരണസംഘങ്ങളെ ക്ഷീര വിജ്ഞാനകേന്ദ്രങ്ങളാക്കും. പ്രളയംമൂലമുണ്ടായ ക്ഷീരകർഷകരുടെ നഷ്ടം നികത്താൻ ക്ഷീരനവോത്ഥാനം എന്ന പേരിൽ പ്രത്യേക പ്രളയ പുനരധിവാസപദ്ധതി നടപ്പാക്കും. കുട്ടനാട‌് താലൂക്കിലെ തെരഞ്ഞെടുക്കപ്പെട്ട പഞ്ചായത്തുകളിൽ ഓരോ മാതൃകാ കന്നുകാലി പരിപാലന കേന്ദ്രം സ്ഥാപിക്കും. തെരഞ്ഞെടുക്കപ്പെട്ട ക്ഷീരസംഘങ്ങളിൽ ഓരോ പാർക്കിലും 100 കിടാരികൾ ഉൾപ്പെടുന്ന കിടാരി പാർക്കുകൾ സ്ഥാപിക്കും. പ്രളയത്തിൽ ജീവനോപാധികൾ നഷ്ടപ്പെട്ടവ പുനഃസ്ഥാപിക്കാനായി സംസ്ഥാന പ്ലാനിങ‌് ബോർഡ‌് ജീവനോപാധി വികസന പാക്കേജ‌് ആരംഭിക്കും.

കുട്ടനാട‌് തണ്ണീർത്തട ആവാസവ്യവസ്ഥയ‌്ക്കായി പ്ലാനിങ‌് ബോർഡ‌് പ്രത്യേക പാക്കേജ‌് തയ്യാറാക്കും.
വർക്കല ജിയോപാർക്കിനുവേണ്ടി വിഷൻ വർക്കല ഇൻഫ്രാസ‌്ട്രക‌്ചർ ഡെവലപ‌്മെന്റ‌് കോർപറേഷൻ ജിയോ സ‌്പെഷ്യൽ ഇൻഫർമേഷൻ സ‌ിസ്റ്റം നടപ്പാക്കും. വർക്കല റെയിൽവേ സ‌്റ്റേഷൻ ആധുനികവൽക്കരണത്തിന‌് സഹായിക്കുന്നതിനും അന്തർദേശീയ വിനോദസഞ്ചാരികളെ ആകർഷിക്കുന്നതിനും വർക്കലയിൽ നടപ്പാക്കുന്ന നടനകലകൾക്ക‌് വേണ്ടിയുള്ള കേന്ദ്രം തുറക്കും.പ്രകൃതിവിഭവങ്ങളെ സംബന്ധിച്ച‌് പ്രളയത്തിൽ ജീവനോപാധികൾ നഷ്ടപ്പെട്ടവ പുനഃസ്ഥാപിക്കാനായി ആസൂത്രണ ബോർഡ‌് ജീവനോപാധി വികസന പാക്കേജ‌് ആരംഭിക്കും.

കുട്ടനാട‌് തണ്ണീർത്തട ആവാസവ്യവസ്ഥയ‌്ക്കായി പ്ലാനിങ‌് ബോർഡ‌് പ്രത്യേക പാക്കേജ‌് തയ്യാറാക്കും. വർക്കല ജിയോപാർക്കിനുവേണ്ടി വിഷൻ വർക്കല ഇൻഫ്രാസ‌്ട്രക‌്ചർ ഡെവലപ‌്മെന്റ‌് കോർപറേഷൻ ജിയോ സ‌്പെഷ്യൽ ഇൻഫർമേഷൻ സ‌ിസ്റ്റം നടപ്പാക്കും. വർക്കല റെയിൽവേ സ‌്റ്റേഷൻ ആധുനികവൽക്കരണത്തിൽ സഹായിക്കുന്നതിനും അന്തർദേശീയ വിനോദസഞ്ചാരികളെ ആകർഷിക്കുന്നതിന‌് വർക്കലയിൽ നടപ്പാക്കുന്ന നടനകലകൾക്കുവേണ്ടിയുള്ള കേന്ദ്രം തുറക്കും.പ്രകൃതിവിഭവങ്ങളെ സംബന്ധിച്ച‌് ഉപയോഗസൗഹൃദ രീതിയിൽ പ്രത്യേക ഡാറ്റ നൽകാൻ കേരള സംസ്ഥാന ലാൻഡ‌് യൂസ‌്ഡ‌് ബോർഡ‌് പദ്ധതി തയ്യാറാക്കും.

സൗഹൃദ രീതിയിൽ സ‌്പെഷ്യൽ ഡാറ്റ നൽകാൻ കേരള സംസ്ഥാന ലാൻഡ‌് യൂസ‌്ഡ‌് ബോർഡ‌് പദ്ധതി തയ്യാറാക്കും. പ്രളയബാധിത പ്രദേശങ്ങളിലെ തെരഞ്ഞെടുക്കപ്പെട്ടപഞ്ചായത്തുകൾക്കായി ലാൻഡ‌് യൂസ‌് ഡിവിഷൻ മോഡലുകൾ വികസിപ്പിക്കും.

NO COMMENTS