കാര്‍ഷിക യന്ത്ര പരിരക്ഷണ യജ്ഞം; രണ്ടാം ഘട്ടത്തിന് തുടക്കമായി

125

കാസറകോട് : സംസ്ഥാന കാര്‍ഷിക യന്ത്ര വത്ക്കരണ മിഷന്റെയും കൃഷി വകുപ്പ് എന്‍ജിനീയറിങ് വിഭാഗത്തി ന്റെയും ആഭിമുഖ്യത്തില്‍ നടപ്പിലാക്കുന്ന കാര്‍ഷിക യന്ത്ര പരിരക്ഷണ യജ്ഞം രണ്ടാം ഘട്ടത്തിന് കൃഷി അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എന്‍ജിനീയറുടെ കാര്യാലയത്തില്‍ തുടക്കമായി. കൃഷി അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ കെ പി പ്രീതി ഉദ്ഘാടനം ചെയ്തു.

കാര്‍ഷിക യന്ത്രങ്ങളുടെ അറ്റകുറ്റപ്പണികളും പ്രവര്‍ത്തി പരിചയ പരിശീലനവുമാണ് പരിപാടിയുടെ പ്രധാന ലക്ഷ്യങ്ങള്‍. ജില്ലയിലെ നാല് കാര്‍ഷിക സേവന കേന്ദ്രങ്ങളിലെയും പതിനൊന്ന് കാര്‍ഷിക കര്‍മ്മ സേനകളിലെയും തിരഞ്ഞെടുത്ത 20 സേവന ദായകര്‍ക്ക് 12 ദിവസത്തെ പ്രവര്‍ത്തി പരിചയ പരിശീലനം ലഭിക്കും.

ജില്ലയിലെ കാര്‍ഷിക സേവന കേന്ദ്രങ്ങളിലെയും കാര്‍ഷിക കര്‍മ്മ സേനകളിലെയും പ്രവര്‍ത്തന ക്ഷമമ ല്ലാത്ത കാര്‍ഷിക യന്ത്രങ്ങള്‍ മിഷന്റെ ഭാഗമായി എത്തിയ വിദഗ്ദ മെക്കാനിക്കുമാരുടെ സഹായത്താല്‍ 12 ദിവസത്തിനകം അറ്റകുറ്റ പണി തീര്‍ത്ത് പ്രവര്‍ത്തനക്ഷമമാക്കും.

ജില്ലാ കൃഷി അസിസ്റ്റന്റ് എന്‍ജിനീയര്‍ സുഹാസ്, മിഷന്‍ പ്രൊജക്റ്റ് എന്‍ജിനീയര്‍ ഷിബിന കെ വി, പരിശീലകന്‍ ഫിജോ പി ജെ എന്നിവര്‍പങ്കെടുത്തു. യജ്ഞം ഫെബ്രുവരി 7 ന് അവസാനിക്കും.

NO COMMENTS