കർഷകത്തൊഴിലാളി ക്ഷേമ ബോർഡ്: അപേക്ഷകൾ ഓൺലൈനിൽ നൽകാം

67

തിരുവനന്തപുരം :കോവിഡ് കാലത്ത് സർക്കാർ അനുവദിച്ച ആയിരം രൂപ ലഭിക്കുന്നതിന് കർഷകത്തൊഴിലാളി ക്ഷേമനിധി ഓഫീസിൽ നേരിട്ടെത്തി അപേക്ഷ നൽകാൻ കഴിയാതിരുന്നവർക്ക് ഓൺലൈനിൽ അപേക്ഷ നൽകാം. www.karshakathozhilali.org യിലാണ് അപേക്ഷ സമർപ്പിക്കേണ്ടത്.

അക്ഷയ കേന്ദ്രങ്ങൾ വഴിയും മൊബൈൽ ഫോൺ വഴിയും ലഭിക്കുന്ന സേവനം അംഗങ്ങൾ ഉപയോഗപ്പെടുത്തണം. അപേക്ഷകൾ ഒരിക്കൽ സമർപ്പിച്ചവർ വീണ്ടും അപേക്ഷിക്കേണ്ടതില്ല. ഇ മെയിൽ വിലാസത്തിലോ വാട്‌സാപ്പ് ഗ്രൂപ്പുകളിലോ അയക്കുന്ന അപേക്ഷകൾ സ്വീകരിക്കില്ലെന്ന് ജില്ലാ എക്‌സിക്യൂട്ടീവ് ഓഫീസർ അറിയിച്ചു.

അപേക്ഷയോടൊപ്പം ആധാർ കാർഡ്, ബാങ്ക് പാസ് ബുക്കിന്റെ ആദ്യ പേജ്, അംഗത്വ പാസ്ബുക്കിന്റെ ആദ്യ പേജ്, അവസാനം അംശദായം അടച്ച പേജ്, മേൽ പറഞ്ഞ രേഖകളിലെ പേരിലോ വിലാസത്തിലോ വ്യത്യാസമുണ്ടെങ്കിൽ വൺ ആന്റ് സെയിം സർട്ടിഫിക്കറ്റ് എന്നിവ അപ്‌ലോഡ് ചെയ്യണം.

NO COMMENTS