അണ്ണാ ഡിഎംകെയുടെ ജനറല്‍ കൗണ്‍സില്‍ യോഗം ഇന്ന് ചെന്നൈയില്‍

233

ചെന്നൈ: അണ്ണാ ഡിഎംകെയുടെ നിര്‍ണായക ജനറല്‍ കൗണ്‍സില്‍ യോഗം ഇന്ന് ചെന്നൈയില്‍ ചേരും. ശശികലയെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കുന്നത് ഉള്‍പ്പെടെ നിര്‍ണായക തീരുമാനങ്ങള്‍ ജനറല്‍ കൗണ്‍സിലില്‍ ഉണ്ടാകും. ഉപമുഖ്യമന്ത്രി ഒ പനീര്‍സെല്‍വം സെക്രട്ടറിയായും മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമി ഡെപ്യൂട്ടി സെക്രട്ടറിയായും രൂപീകരിച്ച സ്റ്റിയറിംഗ് കമ്മിറ്റിക്കും യോഗം അംഗീകാരം നല്‍കും.
പാര്‍ട്ടിയുടെ രണ്ടായിരത്തി അഞ്ഞൂറിലധികം ഭാരവാഹികള്‍ ജനറല്‍ കൗണില്‍ യോഗത്തില്‍ പങ്കെടുക്കും.

NO COMMENTS