അണ്ണാ ഡിഎംകെയില്‍ പളനിസ്വാമി- പനീര്‍ശെല്‍വം വിഭാഗങ്ങള്‍ തമ്മില്‍ ഒത്തുതീര്‍പ്പ്; പനീര്‍ശെല്‍വം പാര്‍ട്ടി ജനറല്‍ സെക്രട്ടറിയാകും

216

ചെന്നൈ: തമിഴ്‌നാട്ടില്‍ അണ്ണാ ഡിഎംകെയിലെ പളനിസ്വാമി- പനീര്‍ശെല്‍വം വിഭാഗങ്ങള്‍ തമ്മില്‍ ധാരണയിലെത്തിയതായി സൂചന.
പനീര്‍ശെല്‍വം പാര്‍ട്ടി ജനറല്‍ സെക്രട്ടറിയും പളനിസ്വാമി മുഖ്യമന്ത്രിയുമായുള്ള ഫോര്‍മുലക്കാണ് രൂപം നല്‍കിയിട്ടുള്ളത്. ഇക്കാര്യത്തില്‍ അന്തിമ തീരുമാനം ഉടനുണ്ടാകും. ഇതിനിടെ ജയലളിതയുടെ സഹോദരപുത്രി ദീപയുടെ ഭര്‍ത്താവ് മാധവന്‍ പുതിയ രാഷ്ട്രീയ പാര്‍ട്ടിയുമായി രംഗത്തെത്തി ഉപാധികളില്ലാതെ ചര്‍ച്ചക്ക് തയ്യാറാണെന്ന് പളനിസ്വാമി പക്ഷം വ്യക്തമാക്കിയതിന് പിന്നാലെയാണ് ഇരുപകഷവും തമ്മില്‍ ധാരണയായെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നത്. ഇതനുസരിച്ച് ഒ പനീര്‍ശെല്‍വം പാര്‍ട്ടി ജനറല്‍ സെക്രട്ടറി ആകും. പളനിസ്വാമി മുഖ്യമന്ത്രിയായി തുടരും. പനീര്‍ശെല്‍വം അനുകൂലികള്‍ക്ക് സുപ്രധാന വകുപ്പുകള്‍ നല്‍കും. ജയലളിതയുടെ മരണത്തില്‍ അന്വേഷണം, ശശികലയെയും കുടുംബത്തെയും പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കല്‍ തുടങ്ങിയ ആവശ്യങ്ങളും അംഗീകരിക്കും. മുഖ്യമന്ത്രി പളനിസ്വാമി നാളെ ദില്ലിയിലേക്ക് പോകുന്നതിന് മുമ്പ് ഔദ്യോഗിക പ്രഖ്യാപനം നടത്താനാണ് ശ്രമം. രണ്ടില ചിഹ്നവുമായി ബന്ധപ്പെട്ട് ആവശ്യമായ രേഖകള്‍ സമര്‍പ്പിക്കാന്‍ തെരഞ്ഞെടുപ്പ് കമ്മിഷന്‍ ഒപിഎസ്- പിഎസ് വിഭാഗങ്ങള്‍ക്ക് ജൂണ്‍ 16 വരെ സമയം നല്‍കി. അതിനിടെ ജയലളിതയുടെ സഹോദരപുത്രി ദീപയുടെ ഭര്‍ത്താവ് മാധവന്‍ എംജെഡിഎംകെ എന്ന പാര്‍ട്ടി രൂപീകരിച്ചു.

NO COMMENTS

LEAVE A REPLY