ടേംസ് കോളജിന് അംഗീകാരം പുതുക്കി നല്‍കി

225

ചെയര്‍മാനും കോളജ് നടത്തിപ്പിനുമെതിരെ വിദ്യാര്‍ഥികളുടെയും രക്ഷിതാക്കളുടെയും കൂട്ടപ്പരാതികള്‍ നിലനില്‍ക്കെ കോട്ടയം മറ്റക്കര ടോംസ് എന്‍ജിനീയറിങ് കോളജിന്റെ അംഗീകാരം എ.ഐ.സി.ടി.ഇ നീട്ടിക്കൊടുത്തു. അംഗീകാരം പിന്‍വലിക്കണമെന്ന സാങ്കേതിക സര്‍വകലാശാലയുടെ ആവശ്യം തള്ളിക്കൊണ്ടാണ് നടപടി. അതേസമയം ഇവിടെ നിന്ന് മറ്റു കോളജുകളിലേയ്‌ക്ക് വിദ്യാര്‍ഥികളെ മാറ്റിയ സര്‍വകലാശാലയുടെ നടപടി എ.ഐ.സി.ടി.ഇ അംഗീകരിച്ചു ടോംസ് കോളജിന്‍റെ അഫിലിയേഷന്‍ റദ്ദാക്കാന്‍ സാങ്കേതിക സര്‍വകലാശാല എക്‌സിക്യൂട്ടിവ് കമ്മിറ്റി തീരുമാനിച്ചിരുന്നു. അടുത്ത വര്‍ഷം മുതല്‍ വിദ്യാര്‍ഥികളെ ഇവിടെ പ്രവേശിപ്പിക്കേണ്ടതില്ലെന്നും ഗുരുതര ക്രമക്കേടുകള്‍ ചൂണ്ടിക്കാട്ടിയും സര്‍വകലാശാല റജിസ്ട്രാര്‍ എ.ഐ.സി.ടി.ഇക്ക് കത്തെഴുതി . എ.ഐ.സി.ടി.ഇ മാനദണ്ഡങ്ങള്‍ ലംഘിച്ചെന്ന് വ്യക്തമാക്കി. അനുമതി നല്‍കിയ സ്ഥലത്തല്ല കോളജ് നടത്തിപ്പെന്നതടക്കം ചൂണ്ടിക്കാട്ടിയിരുന്നു. ഇതിന് പിന്നാലെ എ.ഐ.സി.ടി.ഇയുടെ വിദഗ്ധ സംഘം കോളജില്‍ പരിശോധനയ്‌ക്ക് എത്തുകയും സാങ്കേതിക സര്‍വകലാശാലയുടെ കണ്ടെത്തലുകളെയെല്ലാം തള്ളിക്കളയുകയുമായിരുന്നു. കോളജില്‍ എല്ലാ തൃപ്തികരമാണെന്നാണ് എ.ഐ.സി.ടി.ഇയുടെ പക്ഷം. അംഗീകാരം നീട്ടി നല്‍കാതിരിക്കാന്‍ യാതൊരു കാരണവുമില്ലെന്ന വിദഗ്ധ സമിതിയുടെ അഭിപ്രായം എ.ഐ.സി.ടി.ഇ അംഗീകരിച്ചു. തുടര്‍ന്നാണ് അടുത്ത അധ്യയന വര്‍ഷത്തേയ്‌ക്ക് അഫിലിയേഷന്‍ നീട്ടി നല്‍കിയത്.
വിദ്യാര്‍ഥികളെ മറ്റു കോളേജുകളിലേക്ക് മാറ്റിയ സാങ്കേതിക സര്‍വകലാശാല നടപടിയും എ.ഐ.സി.ടി.ഇ അംഗീകരിച്ചു. ഇതിനായി വിദ്യാര്‍ഥികളെ മാറ്റിയ കോളജുകളില്‍ അധിക സീറ്റ് അനുവദിക്കണമെന്ന ആവശ്യവും അംഗീകരിച്ചു.

NO COMMENTS

LEAVE A REPLY