ശിവസേന എംപിയുടെ യാത്രാവിലക്ക് എയര്‍ ഇന്ത്യ പിന്‍വലിച്ചു

175

ന്യൂഡല്‍ഹി: ശിവസേന എംപി രവീന്ദ്ര ഗെയ്ക്വാദിന്റെ യാത്രാ വിലക്ക് എയര്‍ ഇന്ത്യ പിന്‍വലിച്ചു. വ്യോമയാന മന്ത്രാലയം ഇടപെട്ടതിനെ തുടര്‍ന്നാണ് വിലക്ക് നീക്കിയത്. രവീന്ദ്ര ഗെയ്ക്വാദിന്റെ ടിക്കറ്റുകള്‍ എയര്‍ ഇന്ത്യ റദ്ദാക്കിയിരുന്നു. ഒരാഴ്ചയ്ക്കിടെ രണ്ടു തവണ എയര്‍ ഇന്ത്യ എംപിക്ക് യാത്ര നിഷേധിക്കുകയും ചെയ്തിരുന്നു. വിമാന ജീവനക്കാരനെ മര്‍ദിച്ചതിന്റെ പേരില്‍ എംപിക്ക് വിമാനക്കമ്ബനികള്‍ വിലക്ക് ഏര്‍പ്പെടുത്തിയിരുന്നത്.

NO COMMENTS

LEAVE A REPLY