വിമാന യാത്രാനിരക്കിൽ വർധനയുണ്ടായേക്കും.

63

തൃശ്ശൂർ: വിമാനക്കമ്പനികൾ യാത്രാ നിരക്കിൽ മൂന്നിരട്ടിയോളം വർധിപ്പിക്കാൻ സാധ്യത. സാമൂഹിക അകലം ഉൾപ്പടെയുള്ള നിയന്ത്രണങ്ങൾ പാലിക്കാൻ യാത്രക്കാരുടെ എണ്ണം മൂന്നിലൊന്നായി ചുരുക്കേണ്ടി വരുമെന്നതിനാലാണ് നിരക്ക് കൂട്ടാനുള്ള ആലോചന.

കോവിഡ് നിയന്ത്രണമനുസരിച്ച് വിമാനത്തിലെ മൂന്നുസീറ്റുകളുള്ള ഒരു നിരയിൽ ഒരാളെ മാത്രമേ ഇരുത്താൻ കഴിയൂ. ഡയറക്ടർ ജനറൽ ഓഫ് സിവിൽ ഏവിയേഷന്റെ (ഡി.ജി.സി.എ.) പുതിയ നിർദേശമാണിത്.

കേന്ദ്രസർക്കാർ ഇടപെട്ട് നിരക്കുവർധന ഒഴിവാക്കിയി ല്ലെങ്കിൽ വൻതുക തിരിച്ചുവരവി നായി ഓരോ പ്രവാസിയും നൽകേണ്ടിവരും.

അന്താരാഷ്ട്ര, ആഭ്യന്തരസർവീസുകളിലും ഇത് പ്രതിഫലിക്കും. പ്രവാസികളുടെ തിരിച്ചുവരവിന് കുറഞ്ഞ സീറ്റുകളുള്ള എയർബസുകൾക്കൊപ്പം 300-400 സീറ്റുകളുള്ള വൈഡ് ബോഡി വിമാനങ്ങൾ ഉപയോഗിക്കാനാകണം. എന്നാൽ, അവ എണ്ണത്തിൽ കുറവാണ്. ദിവസം 17 മണിക്കൂറെങ്കിലും സർവീസ് നടത്തിയാലേ ഒരു വിമാനം ലാഭത്തിലാകൂ.

വിമാനക്കമ്പനികൾ പലതും നഷ്ടത്തിലാണ്. നഷ്ടം സഹിച്ച് സർവീസ് നടത്താൻ തയ്യാറാവില്ലെന്നതിനാൽ നിരക്ക് വർധന ഉറപ്പാണ്.

NO COMMENTS