എ​യ​ര്‍​സെ​ല്‍ – ​മാ​ക്സി​സ് കേ​സ് പ​രി​ഗ​ണി​ക്കു​ന്ന​ത് ഒ​ക്ടോ​ബ​ര്‍ ഒ​ന്നി​ലേ​ക്ക് മാ​റ്റി

180

ന്യൂ​ഡ​ല്‍​ഹി : കോ​ണ്‍​ഗ്ര​സ് നേ​താ​വും മു​ന്‍ കേ​ന്ദ്ര ധ​ന​മ​ന്ത്രി​യു​മാ​യി​രു​ന്ന പി. ​ചി​ദം​ബ​ര​വും അ​ദ്ദേ​ഹ​ത്തി​ന്‍റെ മ​ക​ന്‍ കാ​ര്‍​ത്തി ചി​ദം​ബ​ര​വും പ്ര​തി​യാ​യ എ​യ​ര്‍​സെ​ല്‍ – ​മാ​ക്സി​സ് കേ​സ് പ​രി​ഗ​ണി​ക്കു​ന്ന​ത് ഒ​ക്ടോ​ബ​ര്‍ ഒ​ന്നി​ലേ​ക്ക് മാ​റ്റി. ജൂ​ലൈ 19നാ​ണ് സി​ബി​ഐ എ​യ​ര്‍​സെ​ല്‍-​മാ​ക്സി​സ് കേ​സി​ല്‍ കു​റ്റ​പ​ത്രം സ​മ​ര്‍​പ്പി​ച്ച​ത്.
2006ല്‍ ​എ​യ​ര്‍​സെ​ല്‍ ടെ​ലി​കോം ക​ന്പ​നി മ​ലേ​ഷ്യ ആ​സ്ഥാ​ന​മാ​യു​ള്ള മാ​ക്‌​സി​സ് ഗ്രൂ​പ്പി​ന്‌ വി​റ്റ​തു​മാ​യി ബ​ന്ധ​പ്പെ​ട്ടാ​ണ്‌ കേ​സ്. ഈ ​ഇ​ട​പാ​ടി​ന് അ​നു​മ​തി ല​ഭ്യ​മാ​ക്കാ​ന്‍ ച​ട്ട​ങ്ങ​ള്‍ മ​റി​ക​ട​ന്ന് ഇ​ട​പെ​ട്ടെ​ന്നാ​ണ് ചി​ദം​ബ​ര​ത്ത‌ി​ന്‍റെ​യും കാ‌​ര്‍​ത്തി​യു​ടെ​യും പേ​രി​ലു​ള്ള ആ​രോ​പ​ണം. 3,500 കോ​ടി രൂ​പ​യു​ടെ ഇ​ട​പാ​ടി​നാ​യി​രു​ന്നു അ​നു​മ​തി.

NO COMMENTS