നാവികസേനാ വിമാനത്തിന്‍റെ ഇന്ധനടാങ്ക് തകര്‍ന്നു വീണു

272

വിശാഖപട്ടണം: ഇന്ത്യന്‍ നാവികസേനയുടെ മിഗ് 29-കെ വിമാനത്തിന്‍റെ ഇന്ധനടാങ്ക് പരിശീലന പറക്കലിനിടെ തകര്‍ന്നു വീണു. വിമാനത്തിന്‍റെ ഭാരം നിയന്ത്രിക്കാനായി കയറ്റിയ കാലി ടാങ്കാണ് തകര്‍ന്ന് വീണത്. വിശാഖപട്ടണത്തെ ഐ.എന്‍.എസ് ദേഗയിലാണ് സംഭവം. സാധാരണ നടക്കുന്ന പരിശീലന പരിപാടിക്കിടെയായിന്നു അപകടമുണ്ടായത്.
സംഭവത്തിന് ശേഷം ചെറിയ തീപിടുത്തമുണ്ടായെങ്കിലും ഉടന്‍ തന്നെ നിയന്ത്രണ വിധേയമാക്കിയതായി നാവികസേനാ അധികൃതര്‍ വ്യക്തമാക്കി. അപകടത്തില്‍ ആര്‍ക്കും പരിക്കില്ല. വിമാനം പറന്ന് പൊങ്ങുന്നതിന് മുന്പതന്നെ സുരക്ഷക്രമീകരണത്തിന്‍റെ ഭാഗമായിട്ടാണ് ഇന്ധനടാങ്ക് വിമാനത്തില്‍ കയറ്റിയതെന്നും അധികൃതര്‍ പറയുന്നു. 400 ലിറ്റര്‍ ഇന്ധനശേഷിയുള്ള ടാങ്കാണ് തകര്‍ന്ന് വീണത്.

സംഭവത്തെക്കുറിച്ച്‌ നാവികസേനാ അന്വേഷണത്തിന് ഉത്തരവിട്ടു.

NO COMMENTS

LEAVE A REPLY