ഓണം പ്രമാണിച്ച്‌ കേരളത്തിലേക്കുള്ള വിമാന ടിക്കറ്റ് നിരക്കുകളില്‍ വന്‍ ഇളവ് പ്രഖ്യാപിച്ച്‌ എയര്‍ ഇന്ത്യ എക്സ്പ്രസ്

175

അബുദാബി: ഓണം പ്രമാണിച്ച്‌ കേരളത്തിലേക്കുള്ള വിമാന ടിക്കറ്റ് നിരക്കുകളില്‍ വന്‍ ഇളവ് പ്രഖ്യാപിച്ച്‌ എയര്‍ ഇന്ത്യ എക്സ്പ്രസ്.വലിയ പെരുന്നാളും ഓണവും ഒരുമിച്ചുവരുന്ന സാഹചര്യത്തിലാണ് എയര്‍ ഇന്ത്യ എക്സ്പ്രസ് നിരക്കുകളില്‍ വന്‍ കുറവ് വരുത്തിയിരിക്കുന്നത്. സെപ്തംബര്‍ 14 മുതലാണ് പുതിയ നിരക്കുകള്‍ പ്രാബല്യത്തില്‍ വരിക.പുതിയ നിരക്കനുസരിച്ച്‌ അബുദാബി, കോഴിക്കോട് റൂട്ടില്‍ 1260 രൂപയാണ് കുറച്ചത്. നേരത്തെ 7830 രൂപയായിരുന്നത് (435 ദിര്‍ഹം) പുതിയ നിരക്കനുസരിച്ച്‌ 6570 രൂപയായി (365 ദിര്‍ഹം) കുറയുമെന്ന് എയര്‍ ഇന്ത്യ എക്സ്പ്രസ് ട്രാവല്‍ കണ്‍സള്‍ട്ടന്റ് അബ്ദുള്‍ സാലിഹ് അറിയിച്ചു.കൊച്ചിയിലേക്ക് 7470 രൂപയും (415 ദിര്‍ഹം) തിരുവനന്തപുരത്തേയ്ക്ക് 9090 രൂപയും (505 ദിര്‍ഹം) ദില്ലിയിലേക്ക് 6516 രൂപയും (362 ദിര്‍ഹം) മംഗളൂരുവിലേക്ക് 6660 രൂപയും (370 ദിര്‍ഹം) അല്‍ അയ്ന്‍- കോഴിക്കോട് റൂട്ടില്‍ 7650 രൂപയുമാണ് (425 ദിര്‍ഹം) പുതുക്കിയ നിരക്കുകള്‍.എയര്‍ ഇന്ത്യ എക്സ്പ്രസ് ഇനി മുതല്‍ അബുദാബി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ടെര്‍മിനല്‍ ഒന്നിനു പകരം ടെര്‍മിനല്‍ 1എ ല്‍ നിന്നാണ് പുറപ്പെടുകയെന്നും കമ്ബനി അറിയിച്ചു.

NO COMMENTS

LEAVE A REPLY