ഐശ്വര്യ റായിയെ ചോദ്യം ചെയ്യാനൊരുങ്ങി എന്‍ഫോഴ്‌മെന്റ് ഡയറക്റ്ററേറ്റ്.

24

മുംബൈ: പ്രമുഖ നടിയും അഭിഷേക് ബച്ചന്റെ ഭാര്യയുമായ ഐശ്വര്യ റായി നികുതി വെട്ടിച്ച്‌ കള്ളപ്പണം വെളുപ്പിക്കാന്‍ നീക്കം നടത്തിയെ ന്നാരോപിച്ച് എന്‍ഫോഴ്‌മെന്റ് ഡയറക്റ്ററേറ്റ്
ചോദ്യം ചെയ്യാനൊരുങ്ങുന്നു.

നികുതി വെട്ടിച്ച്‌ കള്ളപ്പണം വെളുപ്പിക്കാന്‍ നീക്കം നടത്തിയെന്ന പനാമ പേപ്പര്‍ രേഖകളുടെ പശ്ചാത്തലത്തിലാണ് നീക്കം. ഇന്നു തന്നെ ചോദ്യം ചെയ്യലിന് ഹാജരാകാനാണ് ഇഡി നോട്ടീസ് നല്‍കിയിരിക്കുന്നത്.

പനാമ ആസ്ഥാനമായുള്ള സ്ഥാപനം മുഖേന അനധികൃത നിക്ഷേപം നടത്തിയെന്ന വെളിപ്പെടുത്തലുകളാണ് പനാമ പേപ്പേര്‍സ് എന്ന പേരില്‍ അറിയപ്പെടുന്നത്. നികുതി നിക്ഷപം തുടങ്ങിയവയില്‍ ഉപദേശവും മാര്‍ഗ്ഗവും നല്‍കി സഹായിക്കുന്ന പനാമ ആസ്ഥാനമായുള്ള ‘മൊസാക് ഫൊന്‍സേക’യുടെ വിവിധതരം സേവനങ്ങള്‍ സ്വീകരിച്ച ഒന്നരക്കോടിയോളം കക്ഷികളുടെ വിവരങ്ങള്‍ ജര്‍മന്‍ ദിനപത്രം ‘സ്വിദ്‌വദ് സെയ്തുങ്ങി’നു ചോര്‍ത്തി നല്‍കിയ അജ്ഞാതനാണു ലോകത്തെ നടുക്കിയ വിവരങ്ങള്‍ പുറത്തു കൊണ്ടുവന്നത്.

നിരവധി ഇന്ത്യക്കാരുടെ വിവരങ്ങള്‍ ഇതില്‍ ഉള്‍പ്പെട്ടിരുന്നു. 1048 പേരുടെ ഇന്ത്യക്കാരുടെ വിവരങ്ങള്‍ പനാമ രേഖകള്‍ വഴി പുറത്തുവന്നിരുന്നു.

NO COMMENTS