തിരുവനന്തപുരം• ലോ അക്കാദമി ലോ കോളജിന്റെ നിയന്ത്രണം സര്‍ക്കാര്‍ ഏറ്റെടുക്കണമെന്ന് ആവശ്യപ്പെട്ട് എഐവൈഎഫ് നടത്തിയ സെക്രട്ടറിയേറ്റ് മാര്‍ച്ചില്‍ സംഘര്‍ഷം. ബാരിക്കേഡുകള്‍ തള്ളിത്തകര്‍ത്ത് അകത്തേയ്ക്കു പ്രവേശിക്കാനുള്ള ശ്രമമാണ് സംഘര്‍ഷത്തിലേക്കു നയിച്ചത്. പൊലീസുമായി പ്രവര്‍ത്തകര്‍ ആദ്യം ഉന്തും തള്ളുമുണ്ടാക്കുകയും സമീപത്തുണ്ടായിരുന്ന കസേരകള്‍ വലിച്ചെറിയുകയും ചെയ്തു. ഇതിനിടെ പൊലീസ് ജലപീരങ്കി ഉപയോഗിച്ചു. ചിതറിയോടിയ പ്രവര്‍ത്തകര്‍ തിരിച്ചെത്തി സെന്‍ട്രല്‍ ഗേറ്റിനു മുന്നിലെ റോഡ് ഉപരോധിച്ചു.