വനിത പോലീസുകാരിയെ തീകൊളുത്തി കൊന്ന കേസിലെ പ്രതി അജാസ് മരിച്ചു.

321

മാവേലിക്കര :മാവേലിക്കര വള്ളികുന്നത്ത് വനിത പോലീസുകാരിയായ സൗമ്യയയെ തീകൊളുത്തി കൊന്ന കേസിലെ പ്രതി അജാസ് മരിച്ചു. സൗമ്യയെ അക്രമിക്കുന്നതിനിടെ ഗുരുതരമായി പൊള്ളലേറ്റ് ഇയാള്‍ ചികിത്സയിലായിരുന്നു. അണുബാധയും ന്യൂമോണിയയും കാരണമാണ് മരണപ്പെട്ടതെന്നാണ് റിപ്പോര്‍ട്ട്.

വയറിനേറ്റ ഗുരുതര പൊള്ളലില്‍ നിന്നുണ്ടായ അണുബാധ വൃക്കകളെ ബാധിച്ചതോടെ ഡയാലിസസിന് വിധേയനാക്കി. ഡയലാസിസ് തുടരുന്നതിനിടെ ന്യൂമോണിയയും പിടിപ്പെട്ടു. ബുധനാഴ്ച ഉച്ചയോടെ ആന്തരിക അവയവങ്ങളുടെ പ്രവര്‍ത്തനം നിലക്കുകയും വൈകുന്നേരം അഞ്ചരയോടെ മരണം ഔദ്യോഗികമായി സ്ഥിരീകരികുയുമായിരുന്നു.

നാല്‍പ്പത് ശതമാനത്തിലധികം പൊള്ളലേറ്റതിനാല്‍ അജാസിന്‍റെ ആരോഗ്യനില ആദ്യദിനം മുതല്‍ ഗുരുതരമായിരുന്നു. അണുബാധ ആന്തരിക അവയവങ്ങളുടെ പ്രവര്‍ത്തനത്തെ ബാധിച്ചതായി ഡോക്ടര്‍മാര്‍ നേരത്തെ അറിയിച്ചിരുന്നു.

സൗമ്യയോട് തനിക്ക് കടുത്ത പ്രണയമായിരുന്നു. വിവാഹം ചെയ്യണമെന്ന് നിരന്തരം ആവശ്യപ്പെട്ടിരുന്നുവെന്നു ആശുപത്രിയില്‍ വച്ച്‌ മജിസ്ട്രേറ്റിന് നല്‍കിയ മൊഴിയില്‍ ആലുവ ട്രാഫിക് സ്റ്റേഷനിലെ പോലീസുകാരന്‍ കൂടിയായിരുന്ന അജാസ് പറയുന്നു. തന്‍റെ വിവാഹഅഭ്യര്‍ത്ഥന നിരന്തരം അവഗണിച്ചതോടെ സൗമ്യയെ കൊലപ്പെടുത്താന്‍ ശ്രമിക്കുകയായിരുന്നു.

വ്യക്തമായി ആസൂത്രണം ചെയ്ത് നടത്തിയ കൊലപാതകത്തില്‍ മാറ്റാര്‍ക്കും പങ്കില്ല. സൗമ്യയെ വടിവാളു കൊണ്ടുവെട്ടിയ ശേഷം പെട്രോള്‍ ഒളിച്ച്‌ തീകൊളുത്തി. ഇതിനിടെ സ്വന്തം ദേഹത്തും പെട്രോള്‍ ഒഴിച്ചുവെന്നും . ആത്മഹത്യയായിരുന്നു ലക്ഷ്യമെന്നും അജാസ് മൊഴി നല്‍കിയിരുന്നു.

.

NO COMMENTS