അജിത് പവാര്‍ ഉപമുഖ്യമന്ത്രി സ്ഥാനം രാജിവെച്ചു.

126

മുംബൈ: . നിലവിലെ സാഹചര്യത്തില്‍ ഭൂരിപക്ഷം തെളിയിക്കാന്‍ ബിജെപി സര്‍ക്കാരിന് സാധിക്കില്ലെന്ന് വ്യക്ത മായ സാഹചര്യത്തിലും വിശ്വാസ വോട്ടെടുപ്പ് നടക്കാന്‍ മണിക്കൂറുകള്‍ ബാക്കി നില്‍ക്കെയുമാണ് മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി സ്ഥാനം അജിത് പവാര്‍ രാജിവെച്ചത്. രാവിലെ മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നവിസുമായി അജിത് പവാര്‍ കൂടി ക്കാഴ്ച നടത്തിയിരുന്നു. ഇതിന് ശേഷമാണ് രാജി തീരുമാനം ഉണ്ടായത്.

അജിത് പവാറിനൊപ്പം നിന്ന 11 എംഎല്‍എമാരില്‍ 10 പേരും ശരദ് പവാറിനൊപ്പം പോയ സാഹചര്യത്തിലാണ് അജിത് പവാറിന്റെപുതിയ നീക്കം. ബിജെപിക്കൊപ്പം പോയ അജിത് പവാറിനെ അനുനയിപ്പിക്കാന്‍ എന്‍സിപി നേതൃത്വം പരിശ്രമിച്ചിരുന്നു. അജിത് പവാര്‍ തിരികെ എന്‍സിപിയിലേക്ക് എത്തുമെന്ന സൂചനകളാണ് കാണുന്നത്

ഉച്ചയ്ക്ക് 3.30 ന് മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നവിസ് മാധ്യമങ്ങളെ കാണുന്നുണ്ട്. മുഖ്യമന്ത്രി സ്ഥാനത്തുനിന്ന് ഫഡ്‌നാ വിസ് രാജിവെക്കു മെന്നും സൂചനകളുണ്ട്. മാധ്യമങ്ങളെ കാണുന്നതിന് മുമ്പ് ഗവര്‍ണറെ കണ്ട് ഫഡ്‌നവിസ് രാജി സമര്‍പ്പിച്ചേക്കുമെന്നാണ് സൂചനകള്‍. ബുധനാഴ്ച വൈകീട്ട് അഞ്ചു മണിക്ക് മുമ്ബ് ഭൂരിപക്ഷം തെളിയിക്കണമെന്നാ യിരുന്നു കോടതി വിധി.

നിലവിലെ സാഹചര്യത്തില്‍ ഭൂരിപക്ഷത്തിന് വേണ്ട 145 എന്ന സംഖ്യയിലേക്കെത്താന്‍ ബിജെപിക്ക് സാധിക്കില്ല. കഴിഞ്ഞ ദിവസം 162 എംഎല്‍എമാരെ അണിനിരത്തി ശിവസേന- കോണ്‍ഗ്രസ്- എന്‍സിപി സഖ്യം ശക്തിതെളിയിച്ചിരുന്നു. ഇതോടെ സഭയില്‍ ഭൂരിപക്ഷം തെളിയിക്കാന്‍ സാധിക്കില്ലെന്ന് ബിജെപി ക്യാമ്ബിനും വ്യക്തമായിരുന്നു.

ബിജെപി അധ്യക്ഷന്‍ അമിത് ഷാ, പ്രധാനമന്ത്രി നരേന്ദ്ര മോദി, ബിജെപി വര്‍ക്കിങ് പ്രസിഡന്റ് ജെ.പി. നഡ്ഡ എന്നിവരുമായി അജിത് പവാര്‍ ആശയവിനിമയം നടത്തിയിരുന്നുവെന്നാണ് സൂചനകള്‍.

NO COMMENTS