മുംബൈ: മഹാരാഷ്ട്രയില്‍ സര്‍ക്കാരുണ്ടാക്കാന്‍ ഏവരെയും ഞെട്ടിച്ച് ബിജെപിക്കൊപ്പം ചേര്‍ന്ന അജിത് പവാറിനെ ശനിയാഴ്ച വൈകിട്ടോടെയാണ് എന്‍സിപിയുടെ നിയമസഭാകക്ഷി നേതൃ സ്ഥാനത്തു നിന്ന് നീക്കിയതിനെതിരെയാണ് അജിത് പവാറിന്റെ സുപ്രീംകോടതിയിലേക്കുള്ള ഹര്‍ജി.
ബിജെപിയുടെ ദേവേന്ദ്ര ഫഡ്നാവിസിനെ മന്ത്രിസഭയുണ്ടാക്കാന്‍ ക്ഷണിച്ചതിനേ ചോദ്യം ചെയ്ത് കോണ്‍ഗ്രസ്-ശിവസേന-എന്‍സിപി സഖ്യം ഹര്‍ജി നല്‍കിയതിനു പിന്നാലെയാണ് സുപ്രീംകോടതിയെ സമീപിക്കുന്നത് . എന്‍സിപി അധ്യക്ഷന്‍ ശരത് പവാറിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലായിരുന്നു അജിത് പവാറിനെ നേതൃസ്ഥാനത്തുനിന്നു നീക്കിയത്.
ശനിയാഴ്ച ഉച്ചയ്ക്ക് ശിവസേനാ തലവന്‍ ഉദ്ധവ് താക്കറെയുമായി ചേര്‍ന്ന് നടത്തിയ വാര്‍ത്താ സമ്മേളനത്തിനിടെ അജിത് പവാര്‍ പാര്‍ട്ടി അച്ചടക്കം ലംഘിച്ചുവെന്നും അജിതിനെതിരെ നടപടിയെടുക്കുമെന്നും എന്‍സിപി തലവന്‍ ശരത് പവാര്‍ വ്യക്തമാക്കിയിരുന്നു. അജിതിനെ നിയമസഭാ കക്ഷി നേതൃസ്ഥാനത്തു നിന്ന് നീക്കുമെന്നും ശരത് പവാര്‍ ഈ വാര്‍ത്താ സമ്മേളനത്തില്‍ വ്യക്തമാക്കിയിരുന്നു.
ഇതിന്റെ ചുവടുപിടിച്ചായിരുന്നു അജിതിനെ വൈകിട്ടോടെ നേതൃസ്ഥാനത്തു നിന്ന് നീക്കിയത്. ജയന്ത് പാട്ടീല്‍ ആണ് പുതിയ എന്‍സിപി നിയമസഭാ കക്ഷി നേതാവ്. ഹര്‍ജി നല്‍കുന്നതിനേക്കുറിച്ച് അജിത് പവാര്‍ ബിജെപി നേതാക്കളുമായി ചര്‍ച്ച നടത്തിയെന്നാണ് വിവരം.