ബലാത്സംഗരംഗങ്ങളില്‍ അഭിനയിക്കാത്തതിന്റെ കാരണങ്ങള്‍ വ്യക്തമാക്കി നടന്‍ അജു വര്‍ഗീസ്. ഫൈറ്റ് രംഗങ്ങളിലും അഭിനയിക്കാന്‍ തനിക്ക് കഴിയില്ലെന്ന് അജു പറയുന്നു. ബലാത്സംഗരംഗങ്ങളില്‍ അഭിനയിച്ചാല്‍, കുടുംബവും കുട്ടികളുമൊക്കെയുള്ളതല്ലേ അവര്‍ക്ക് നാണക്കേട് ഉണ്ടാകരുതല്ലോ. പിന്നെ താന്‍ പീഡിപ്പിക്കാന്‍ പോയാല്‍ ആളുകള്‍ വിശ്വസിക്കില്ലെന്നും അജു പറയുന്നു. ഫെറ്റ് രംഗങ്ങളില്‍ ഭയങ്കര ഫിസിക്കല്‍ സ്ട്രെയ്ന്‍ ആണെന്നാണ് അജു പറയുന്നത്. ഇത് രണ്ടും ഒഴിച്ച് ഏത് പരീക്ഷണ കഥാപാത്രം ചെയ്യാനും താന്‍ തയ്യാറാണെന്ന് അജു വ്യക്തമാക്കി. വയറ് കാണിച്ച് അഭിനയിക്കാനും തനിക്ക് മടിയാണെന്ന് അജു പറയുന്നു. പ്രേതം എന്ന ചിത്രത്തില്‍ ഷര്‍ട്ട് ഊരി അഭിനയിക്കുന്ന ഒരു രംഗമുണ്ടായിരുന്നു.അത് വേണോ എന്ന് സംവിധായകന്‍ രഞ്ജിത്ത് ശങ്കറിനോട് ചോദിച്ചു. ഭയങ്കര ബോറായിരിക്കും എന്ന് പറഞ്ഞെങ്കിലും രഞ്ജിത്ത് സമ്മതിച്ചില്ലെന്നും താരം പറയുന്നു. ഒരു അഭിമുഖത്തിലാണ് അജു ഇക്കാര്യം പറഞ്ഞത്.