ഫ്രാന്‍സുമായി കേന്ദ്രസര്‍ക്കാര്‍ ഒപ്പുവച്ച റാഫേല്‍ യുദ്ധവിമാനകരാറിനെ വിമര്‍ശിച്ച് കോണ്‍ഗ്രസ്. 36 യുദ്ധവിമാനങ്ങള്‍ അപര്യാപ്തമെന്ന് മുന്‍ പ്രതിരോധമന്ത്രി എ.കെ ആന്‍റണി പറഞ്ഞു. കരാറിന്റെ വിവരങ്ങള്‍ പുറത്തുവിടാന്‍ സര്‍ക്കാര്‍ തയ്യാറാകണം. റഷ്യയുമായി പാകിസ്ഥാന്‍ സംയുക്ത സൈനിക അഭ്യാസം നടത്തിയത് വിദേശനയത്തിന്റെ പാളിച്ചയാണെന്നും ആന്‍റണി ദില്ലിയില്‍ പറഞ്ഞു. യുപിഎ സര്‍ക്കാരിന്റെ കാലത്ത് 126 വിമാനങ്ങള്‍ വാങ്ങാനാണ് ഉദ്ദേശിച്ചിരുന്നത്. എന്നാല്‍ ഇപ്പോള്‍ ഇത് 36 വിമാനങ്ങള്‍ മാത്രമായി മാറി. ചൈനയും പാകിസ്ഥാനും കൂടുതല്‍ സൈനിക ശേഷി നേടിക്കൊണ്ടിരിക്കെ ഇത് അപര്യാപ്തമാണ്. കരാറിന്റെ വിവരങ്ങള്‍ കേന്ദ്രസര്‍ക്കാര്‍ പുറത്തുവിടണമെന്നും ആന്റണി പറഞ്ഞു.