തിരുവനന്തപുരം: മുന്‍മന്ത്രി എകെ ശശീന്ദ്രന് എതിരായ ഫോണ്‍വിളി വിവാദം പോലീസ് അന്വേഷിക്കും. പോലീസിന് ലഭിച്ച വിവിധ പരാതികളെ തുടര്‍ന്നാണ് അന്വേഷണം. ഇത് സംബന്ധിച്ച പ്രഖ്യാപനം ഇന്ന് വൈകീട്ട് ഉണ്ടാകുമെന്നാണ് റിപ്പോര്‍ട്ട്. ഏത് തരത്തിലുള്ള അന്വേഷണം വേണമെന്നതില്‍ അന്തിമ തീരുമാനം എടുത്തിട്ടില്ല. ഫോണ്‍ വിളി വിവാദത്തില്‍ ജുഡീഷ്വല്‍ അന്വേഷണം നേരത്തെ സര്‍ക്കാര്‍ പ്രഖ്യാപിച്ചിരുന്നു. ഇതിന് പിന്നാലെയാണ് പോലീസ് അന്വേഷണവും വരുന്നത്.