ലഖ്നൗ: കിഴക്കന്‍ ഉത്തര്‍പ്രദേശിന്റെ എഐസിസി ജനറല്‍ സെക്രട്ടറിയായി പ്രിയങ്ക ഗാന്ധിയെ നിയമിച്ചതില്‍ കോണ്‍ഗ്രസിനെയും കോണ്‍ഗ്രസ്സ് അദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയെയും അഭിനന്ദിച്ച് എസ് പി അദ്ധ്യക്ഷന്‍ അഖിലേഷ് യാദവ്. ചെറുപ്പക്കാര്‍ക്ക് അവസരം കിട്ടുന്നതില്‍ സന്തോഷമുണ്ട്. ശരിയായ തീരുമാനം എടുത്തതിന് കോണ്‍ഗ്രസിനും അവരുടെ അധ്യക്ഷനും അഭിനന്ദനങ്ങളെന്നും അഖിലേഷ് പ്രതികരിച്ചു.