ന്യൂഡല്‍ഹി: സമാജ്വാദി പാര്‍ട്ടിയില്‍ പൊട്ടിത്തെറി. അഖിലേഷ് യാദവ് ശിവപാല്‍ യാദവിനെ മന്ത്രിസഭയില്‍ നിന്നും പുറത്താക്കി. മുലായം സിങ്ങിന്‍റെ സഹോദരനാണ് ശിവപാല്‍ യാദവ്. ശിവപാലിനെ കൂടാതെ നാല് മന്ത്രിമാരെയും പുറത്താക്കിയിട്ടുണ്ട്. അഖിലേഷ് വിളിച്ചുചേര്‍ത്തയോഗത്തിലാണ് തീരുമാനമുണ്ടായത്. ഓം പ്രകാശ് സിങ്ങ്, നാരദാ റായ്, ഷബാദ് ഫാത്തിം, ബല്‍റാം യാദവ് എന്നിവരാണ് പുറത്താക്കപ്പെട്ട മറ്റ് മന്ത്രിമാര്‍. ശിവപാല്‍ സിങ്ങിന്‍റെ നേരത്തെ ചില വകുപ്പുകള്‍ എടുത്തുകളഞ്ഞിരുന്നു. മുലായം ഇടപെട്ടാണ് പിന്നീട് ഇത് എടുത്തുമാറ്റിയത്. പ്രശ്നത്തെ തുടര്‍ന്ന് മുലായം സിങ്ങ് യോഗം വിളിച്ചുചേര്‍ത്തിട്ടുണ്ട്. പാര്‍ട്ടിക്കെതിരെ നടക്കുന്ന ആരെയും വച്ചോണ്ടിരിക്കില്ലെന്ന് അഖിലേഷ് യോഗത്തില്‍ പറഞ്ഞിരുന്നു. അഖിലേഷ് യാദവിന്‍റെ വിശ്വസ്തന്‍കൂടിയായ എംഎല്‍സി ഉദയ്വീര്‍ സിങ്ങിനെ ആറ് വര്‍ഷത്തേക്ക് പാര്‍ട്ടിയില്‍ നിന്നും പുറത്താക്കിയിരുന്നു. ഇതിന്‍റെ പ്രതികാര നടപടിയാണ് മുഖ്യമന്ത്രി നടത്തിയതെന്നും വിമര്‍ശനം ഉയരുന്നുണ്ട്. പാര്‍ട്ടിയില്‍ ഉടലെടുത്ത പ്രശ്നങ്ങളിലൂടെ രണ്ട് രീതിയിലാണ് പോകുന്നതെന്ന് വ്യക്തമാകുന്നത്. മുലായത്തിന്‍റെ രണ്ടാം ഭാര്യയാണ് പാര്‍ട്ടിയിലെ പ്രശ്നങ്ങള്‍ക്ക് കാരണമെന്നാരോപിച്ച് കത്തയച്ചത് വിവാദമായിരുന്നു.