ലക്നൗ • സമാജ്വാദി പാര്‍ട്ടി പിളര്‍പ്പിലേക്കു നീങ്ങുന്നുവെന്ന സൂചനകള്‍ ശരിവച്ച് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി അഖിലേഷ് യാദവിനെയും അദ്ദേഹത്തിന്റെ വിശ്വസ്തനായ രാംഗോപാല്‍ യാദവിനെയും പാര്‍ട്ടിയില്‍നിന്ന് പുറത്താക്കി. പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനം നടത്തിയെന്നാരോപിച്ച് ആറു വര്‍ഷത്തേക്കാണ് ഇരുവരെയും പുറത്താക്കിയത്. രാം ഗോപാല്‍ യാദവ് തന്റെ മകന്റെ ഭാവി തകര്‍ക്കുകയാണെന്നും ഇക്കാര്യം അഖിലേഷ് തിരിച്ചറിയുന്നില്ലെന്നും തീരുമാനം പ്രഖ്യാപിച്ച മുലായം സിങ് യാദവ് ആരോപിച്ചു. അഖിലേഷിന് പകരം പുതിയ മുഖ്യമന്ത്രിയെ ഉടന്‍ തീരുമാനിക്കുമെന്നും അദ്ദേഹം അറിയിച്ചു.
തന്റെ നിലപാട് വിശദീകരിക്കാന്‍ അഖിലേഷ് യാദവ് രാത്രി ഒന്‍പതിന് വാര്‍ത്താസമ്മേളനം വിളിച്ചിട്ടുണ്ട്.