കോണ്‍ഗ്രസ് ദുര്‍ബല സ്ഥാനാര്‍ത്ഥികളെ നിര്‍ത്തുമെന്ന് വിശ്വസിക്കുന്നില്ല – അഖിലേഷ് യാദവ് –

170

ന്യൂഡല്‍ഹി :എവിടെയെങ്കിലും കോണ്‍ഗ്രസ് ദുര്‍ബല സ്ഥാനാര്‍ത്ഥികളെ നിര്‍ത്തുമെന്ന് വിശ്വസിക്കുന്നില്ല. ഒരു പാര്‍ട്ടിയും അങ്ങനെ ചെയ്തിട്ടില്ല. ജനങ്ങള്‍ കോണ്‍ഗ്രസിന്റെ കൂടെ ഇല്ലാത്തതുകൊണ്ടാണ് അവര്‍ ഇത്തരം ന്യായീകരണങ്ങള്‍ പറയുന്ന്. ഉത്തര്‍പ്രദേശില്‍ ബിജെപി വോട്ടുകള്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികള്‍ ഭിന്നിപ്പിക്കുമെന്ന പ്രിയങ്ക ഗാന്ധിയുടെ അവകാശവാദം തള്ളി സമാജ് വാദി പാര്‍ട്ടി അധ്യക്ഷന്‍ അഖിലേഷ് യാദവ്.ജനങ്ങള്‍ കൂടെയില്ലാത്തതു കൊണ്ടാണ് പ്രിയങ്ക ഇത്തരം പ്രസ്താവനകള്‍ നടത്തുന്നതെന്ന് അഖിലേഷ് പറഞ്ഞു.

ദുര്‍ബലരായ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികള്‍ ബിജെപിയുടെ വോട്ടുവിഹിതം കുറയ്ക്കുമെന്ന് എഐസിസി ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. ഇതിനു പിന്നാലെയാണ് അഖിലേഷ് യാദവിന്റെ പ്രതികരണം. വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐക്ക് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ബിജെപിയും കോണ്‍ഗ്രസും തമ്മില്‍ വലിയ വ്യത്യാസമില്ല. കോണ്‍ഗ്രസ് ബിജെപിയെ മുതലെടുക്കുകയാണ്. പ്രതിപക്ഷനേതാക്കളെ ഭയപ്പെടുത്താനും കേന്ദ്ര ഏജന്‍സികളെ ദുരുപയോഗം ചെയ്യാനും ബിജെപി പഠിച്ചത് കോണ്‍ഗ്രസില്‍ നിന്നാണ്. ബിജെപിയെ അധികാരത്തില്‍ നിന്ന് മാറ്റിനിര്‍ത്താനാണ് ഞങ്ങളുടെ ശ്രമം.

അന്തിമ സീറ്റ് നില പുറത്തുവന്ന ശേഷം ഞങ്ങള്‍ ആര് പ്രധാനമന്ത്രിയാകണം എന്ന കാര്യം ചര്‍ച്ച ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.കഴിഞ്ഞ ദിവസമാണ് ദുര്‍ബലരായ സ്ഥാനാര്‍ഥികള്‍ ബിജെപിയുടെ വോട്ട് വിഹിതം കുറയ്ക്കുമെന്ന് പ്രിയങ്ക പറഞ്ഞത്. ശക്തരായ സ്ഥാനാര്‍ത്ഥകളുള്ള മണ്ഡലങ്ങളില്‍ കോണ്‍ഗ്രസ് ജയിക്കും. അല്ലാത്ത സ്ഥലങ്ങളില്‍ ബിജെപിയുടെ വോട്ടുവിഹിതം കുറയ്ക്കാന്‍ അവര്‍ക്ക് സാധിക്കുമെന്നുമായിരുന്നു പ്രിയങ്കയുടെ പ്രസ്താവന.

NO COMMENTS