ഉത്തര്‍പ്രദേശിലേത് യുവാക്കള്‍ തമ്മിലുള്ള കൂട്ടുകെട്ട് : അഖിലേഷ് യാദവ്

287

ലക്നൗ: വലിയൊരു രാഷ്ട്രീയ മാറ്റത്തിനായുള്ള രണ്ട് യുവാക്കളുടെ കൂടിച്ചേരലുകളാണ് ഉത്തര്‍പ്രദേശിലെ എസ്പി – കോണ്‍ഗ്രസ് സഖ്യമെന്ന് അഖിലേഷ് യാദവ്. അഴിമതിക്കാരുടെ കുടുംബങ്ങള്‍ തമ്മിലുള്ള സഖ്യമാണ് യുപിയിലുള്ളതെന്ന ബിജെപി ദേശീയ അധ്യക്ഷന്റെ പ്രസ്താവനയ്ക്ക് മറുപടി പറയുകയായിരുന്നു അദ്ദേഹം. ദേശീയ തലത്തിലും സംസ്ഥാനതലത്തിലും രാഷ്ട്രീയത്തിന്റെ ഗതി മാറ്റാനുള്ള രണ്ട് പേര്‍ തമ്മിലുള്ള സഖ്യമാണഅ അല്ലാതെ കുടുംബങ്ങള്‍ തമ്മിലുള്ള സംഖ്യമല്ലെന്നാണ് അഖിലേഷ് യാദവ് ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷായ്ക്ക് മറുപടി കൊടുത്തത്. ദീപാവലി ദിനത്തില്‍ വൈദ്യുതി നല്‍കണമെന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പരാമര്‍ശത്തിനും അഖിലേഷ് യാദവ് മറുപടി കൊടുത്തു. ഉത്തര്‍പ്രദേശില്‍ ദീപാവലിക്ക് നല്‍കിയ വൈദ്യുതി റംസാന് നല്‍കിയതിനേക്കാള്‍ കൂടുതലാണ്, സത്യമെന്തെന്ന് ആരോടെങ്കിലും ചോദിക്കുന്നത് നല്ലതായിരിക്കുമെന്നും അഖിലേഷ് യാദവ് മറുപടി കൊടുത്തി. ക്രിസ്തുമസിനും കൃത്യമായി വൈദ്യുതി ഉറപ്പു വരുത്തുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

NO COMMENTS

LEAVE A REPLY