കാസർകോട് : ജാതി മത വർഗ്ഗ വർണ്ണ ഭാഷ രാഷ്ട്രീയം എന്ന വേർതിരിവില്ലാതെ സജീവമായി പ്രവർത്തിച്ചുവരുന്ന അഷ്‌റഫ് മഞ്ചേശ്വരം ഗോവിന്ദപൈ കോളേജ് വിദ്യാർത്ഥി യൂണിയൻ ചെയർമാനായും വിഭജന രാഷ്ട്രീയത്തിലൂടെയും പൊതുപ്രവർത്തന രംഗത്ത് നടന്നു തുടങ്ങിയിട്ട് രണ്ടര പതിറ്റാണ്ടോളമായിയെന്നും ഇന്നാട്ടിലെ ജനങ്ങളുടെ കലവറയില്ലാത്ത പിന്തുണയും സ്നേഹവും ആണ് എൻറെ കരുത്തെന്നും ഏപ്രിൽ ആറിനു നടക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ മഞ്ചേശ്വരത്തു നിന്നും മത്സരിക്കുന്ന യു ഡി എഫ് സ്ഥാനാർത്ഥി എ കെ എം അഷ്‌റഫ് പറയുന്നു .
കാസർകോട് ജില്ലാ പഞ്ചായത്തംഗവും മഞ്ചേശ്വരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ടായി പത്തുവർഷക്കാലം ജനപ്രതിനിധി എന്ന നിലയിൽ ഇവിടുത്തെ ജനങ്ങളോടൊപ്പം പ്രവർത്തിക്കാൻ സാധിച്ചതിലും 2021 ഏപ്രിൽ ആറിനു നടക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ അത്യുത്തര കേരളത്തിലെ സപ്തഭാഷാ സംഗമ ഭൂമിയായ മഞ്ചേശ്വരം നിയോജക മണ്ഡലത്തിൽ യുഡിഎഫ് സ്ഥാനാർഥിയായി മത്സരിക്കുന്ന സന്തോഷത്തിലാണ് എ കെ എം
കർണാടക സംസ്ഥാനത്തിലെ അതിർത്തി പങ്കിടുന്ന മഞ്ചേശ്വരം നിയോജക മണ്ഡലത്തിലെ പ്രശ്നങ്ങളും പ്രയാസങ്ങളും നേരിട്ട് ബോധ്യമുള്ള യാൾ എന്ന നിലയ്ക്കും ഇന്നാട്ടിലെ ജനങ്ങളുടെ പരിപൂർണ്ണമായ സഹകരണം ഉണ്ടെങ്കിൽ പരിഹരിക്കുവാൻ കഴിയുമെന്നാണ് അഷ്‌റഫ് പറയുന്നത് . കേരളത്തിന്റെ ഏറ്റവും വടക്കു ഭാഗത്തുള്ള ജില്ലയാണ് കാസർഗോഡ് ജില്ല .വടക്ക് കർണ്ണാടക സംസ്ഥാനത്തിലെ ദക്ഷിണ കന്നഡ ജില്ല, തെക്ക് കണ്ണൂർ ജില്ല എന്നിവയാണ് കാസർഗോഡിന്റെ അതിർത്തികൾ. കാസർഗോഡ് ജില്ല കാസർഗോഡ് പാർലമെൻറ് മണ്ഡലത്തിൽ പെടുന്നു. മലയാളത്തിനു പുറമേ തുളു, കന്നഡ, ബ്യാരി, മറാഠി, കൊങ്കണി, ഉർദു എന്നീ ഭാഷകൾ സംസാരിക്കുന്നവരുടെ സാന്നിധ്യം ഈ ജില്ലയിലുണ്ട്.
കാസർഗോഡ് ജില്ലയിലെ കാസർഗോഡ് താലൂക്കിൽപ്പെടുന്ന മഞ്ചേശ്വരം, വോർക്കാടി, മീഞ്ച, പൈവളികെ, മംഗൽപാടി, കുമ്പള, പുത്തിഗെ, എൻമകജെ എന്നീ പഞ്ചായത്തുകൾ ഉൾപ്പെട്ടതാണ് മഞ്ചേശ്വരം നിയമസഭാമണ്ഡലം. 2011 മുതൽ 2018 വരെ ഇന്ത്യൻ യൂണിയൻ മുസ്‌ലിം ലീഗിലെ പി.ബി. അബ്ദുൾ റസാഖ് ആണ് ഈ മണ്ഡലത്തെ നിയമസഭയിൽ പ്രതിനിധീകരിച്ചത്. പി.ബി. അബ്ദുൾ റസാഖിന്റെ മരണശേഷം 2019 ഒക്ടോബറിൽ നടന്ന ഉപതിരഞ്ഞെടുപ്പിൽ എം.സി. ഖമറുദീൻ 7923 വോട്ടിനു ജയിച്ചു . കാസർഗോഡ് ലോക്‌സഭാ നിയോജകമണ്ഡലത്തിന്റെ ഭാഗമാണ് മഞ്ചേശ്വരം നിയമസഭാമണ്ഡലം.
മനുഷ്യർക്ക് സന്തോഷവും സൗഭാഗ്യവും നിറഞ്ഞതാണ് അവന്റെ ജീവിതം – ഏത് മനുഷ്യനും മനസ്സില്‍ താലോലിക്കുന്ന സ്വപ്‌നമാണത്. ഇതിന്റെ സാക്ഷാത്കാരത്തിനു വേണ്ടിയാണല്ലോ ഈ നെട്ടോട്ടമത്രയും. ഒരു നേതാവിനെ അറിയുന്ന അവസാനത്തെ മനുഷ്യന്റെ ദുരിതങ്ങളും പ്രയാസങ്ങളും അവസാനി ക്കുമ്പോളാണ് ആ നേതാവിനെ അനുയായികൾ അംഗീകരിച്ചു തുടങ്ങുന്നത്. അപ്പോഴാണ് അയാൾ വിജയിക്കുന്നത്. പൂർണ്ണ ആത്മ വിശ്വാസത്തോടെയാണ് എ കെ എം അഷ്‌റഫ്