അൽ ഐൻ കെ എം സി സി മഞ്ചേശ്വരം മണ്ഡലം കമ്മിറ്റി രൂപീകരിക്കുകയും ഭാരവാഹികളെ തെരഞ്ഞെടുക്കുകയും ചെയ്തു

90

കാസറകോട് :അൽ ഐൻ മഞ്ചേശ്വരം മണ്ഡലം കെ എം സി സി കമ്മിറ്റി രൂപികരിച്ചു ഭാരവാഹികളായി പ്രസിഡന്റായി ഹാഷിം ഹുദവി യേയും ജനറൽസെക്രട്ടറിയായി നസീറിനെയും ട്രഷററായി സക്കരിയ ( അട്ക്ക) യെയും തെരെഞ്ഞെടുത്തു .

സീനിയർ വൈസ് പ്രസിഡന്റായി അഷ്‌റഫ് പെർവടിയേയും വൈസ് പ്രസിഡൻറായി അബ്ദുല്ല മൊഗ്രാലിനേയും ജോയിന് സെക്രെട്ടറിമാരായി നസീം,നൗഫൽ പ്രവർത്തക സമിതി മെമ്പർമാരായി ഖാലിദ് കുമ്പള, മഷ്ഹൂദ് ഉറുമി ഷഹ്സാദ്, ഫാറൂഖ് എന്നിവരേയും തിരഞ്ഞെടുത്തു

ചടങ്ങിൽ ജില്ലാ കെ എം സി സി വൈസ് പ്രസിഡന്റ് ഖാലിദ് കുമ്പള സ്വാഗതവും അൽ ഐൻ സ്റ്റേറ്റ് കെഎംസിസി ഓർഗനൈസിങ്ങ് സിക്രട്ടറി ഷാഹി കെ പി അദ്യക്ഷത വഹിച്ചു യോഗം യുഎഇ കെ എം സി സി കേന്ദ്ര കമ്മിറ്റി സീനിയർ വൈസ് പ്രസിഡന്റ് അഷ്റഫ് പള്ളികണ്ടം ഉൽഘാടനം നിർവഹിച്ചു .

അൽ ഐൻ സ്റ്റേറ്റ് കെഎംസിസി നേതാക്കളായ മുത്തലിബ് കാടംങ്കോട്, ഇഖ്ബാൽ പരപ്പ ,അൽ ഐൻ കാസർഗോഡ് ജില്ലാ ജനറൽ സിക്രട്ടറി നാസർ വലിയപറമ്പ ജില്ലാ ജോ: സിക്രട്ടറി മഷ്ഹൂദ് ഉറുമി ആശംസ പ്രസംഗവും ഹാഷിം ഹുദവി,നസീർ മറുപടി പ്രസംഗവും നടത്തി ജോ: സിക്രട്ടറി നസീം നന്ദിയും പറഞ്ഞു

NO COMMENTS