അലഹബാദ്: അലഹബാദ് ഹൈക്കോടതിയില്‍ സ്ഫോടകവസ്തു നിറച്ച ബാഗ് കണ്ടെത്തി. വ്യാഴാഴ്ച രാത്രിയാണ് പ്ലാസ്റ്റിക ബാഗ് നിറയെ സ്ഫോടക വസ്തുക്കള്‍ കോടതി പരിസരത്ത് കണ്ടെത്തിയത്. പ്രഹര ശേഷി കുറഞ്ഞ പെഡ്രോള്‍ ബോംബുകളും പടക്കങ്ങളും വെടിയുണ്ടകളുമാണ് കണ്ടെത്തിയത്. കോടതിയില്‍ ആക്രമണം ലക്ഷ്യമിട്ട് ആരോ ബാഗ് നിക്ഷേപിച്ചതാണെന്ന് സംശയമുണ്ട്. കോടതിയിലെ 55ാം നന്പര്‍ മുറിയിലാണ് ഒരു ജീവനക്കാരന്‍ ബാഗ് കണ്ടെത്തിയത്. ഉടന്‍ തന്നെ ബോംബ് സ്ക്വാഡ് സ്ഥലത്തെത്തി ഇവ നിര്‍വീര്യമാക്കി. വന്‍ സുരക്ഷയുള്ള അലഹബാദ് ഹൈക്കോടതിയില്‍ ഇത്തരമൊരു സംഭവം നടന്നത് സുരക്ഷാവീഴ്ചയാണെന്ന് പോലീസ് വിലയിരുത്തി. 150 ഓളം പോലീസുകാരും 210 സിസിടിവി കാമറകളുമാണ് കോടതിയില്‍ സുരക്ഷയ്ക്ക് നിയോഗിച്ചിരിക്കുന്നത്.