അധ്യാപിക സ്കൂള്‍ അങ്കണത്തില്‍ കുഴഞ്ഞുവീണു മരിച്ചു

183

ആലപ്പുഴ • ക്ലാസു കഴിഞ്ഞു വിശ്രമിക്കുകയായിരുന്ന അധ്യാപിക സ്കൂള്‍ അങ്കണത്തില്‍ കുഴഞ്ഞുവീണു മരിച്ചു. കറുകയില്‍ വാര്‍ഡ് അരയശേരില്‍ വീട്ടില്‍ റിട്ട. കൃഷിവകുപ്പ് ഉദ്യോഗസ്ഥന്‍ ജയിംസിന്റെ ഭാര്യ ഗവണ്‍മെന്റ് ഗേള്‍സ് ഹൈസ്കൂള്‍ മലയാളം അധ്യാപിക എസ്. കുഞ്ഞുമോള്‍ (54) ആണ് മരിച്ചത്. കുഴഞ്ഞുവീണ കുഞ്ഞുമോളെ സഹാധ്യാപകര്‍ ഉടന്‍ ജനറല്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. വൈകിട്ടു നാലരവരെ പത്താം ക്ലാസ് കുട്ടികള്‍ക്ക് പ്രത്യേക ക്ലാസ് എടുത്ത ശേഷം വിശ്രമിക്കുമ്ബോഴാണ് സംഭവം. സംസ്കാരം വെള്ളിയാഴ്ച രാവിലെ 11നു മൗണ്ട് കാര്‍മല്‍ കത്തീഡ്രലില്‍. മക്കള്‍: മെറീറ്റ, അനീറ്റ.

NO COMMENTS

LEAVE A REPLY