ആലപ്പുഴ : മഴക്കെടുതി മൂലം ദുരിതം അനുഭവിക്കുന്ന കുട്ടനാട്ടുകാരെ ജനപ്രതിനിധികള്‍ തിരിഞ്ഞുനോക്കിയില്ലെന്ന് ആരോപണം. അലപ്പുഴ ജില്ലയിൽ നിന്ന് മൂന്ന് മന്ത്രിമാർ ഉണ്ടായിട്ടും ഒരാള്‍ പോലും കുട്ടനാട് സന്ദര്‍ശിച്ചിരുന്നില്ല. ഏറ്റവും ദുരിതമുണ്ടായത് കുട്ടനാട്ടിലാണെങ്കിലും കുട്ടനാട്ടുകാരനായ എം.എല്‍.എ തോമസ് ചാണ്ടി പോലും പ്രദേശം സന്ദര്‍ശിച്ചില്ല എന്നാണ് പ്രദേശവാസികൾ ആരോപിക്കുന്നത്.
അതേസമയം,
എന്നാല്‍ ആരോപണം നിഷേധിച്ച്
മന്ത്രി ജി.സുധാകരന്‍ രംഗത്തെത്തി. ദുരിതബാധിതര്‍ക്കാവശ്യമായ എല്ലാ സൗകര്യവും ഒരുക്കിയിട്ടുണ്ടെന്നും ദുരിതബാധിതരെ പല ക്യാമ്പുകളിലേക്ക് സുരക്ഷിതമായി മാറ്റിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.. ഇവര്‍ക്ക് ആവശ്യമായ ഭക്ഷണ സാധനങ്ങളും വൈദ്യസഹായവും ഉറപ്പ് വരുത്തിയിട്ടുണ്ടെന്ന് സുധാകരന്‍ പറഞ്ഞു.
രാഷ്ട്രീയ വിരോധം വെച്ചാണ് തനിക്കെതിരെ ആരോപണങ്ങള്‍ ഉന്നയിക്കുന്നതെന്ന് കുട്ടനാട് എം.എല്‍.എ തോമസ് ചാണ്ടി പറഞ്ഞു.. പ്രളയ ബാധിത പ്രദേശം സന്ദര്‍ശിക്കുക എന്നതിനപ്പുറം അവര്‍ക്കാവശ്യമായ വൈദ്യ, ഭക്ഷ്യ സഹായങ്ങള്‍ എത്തുന്നുണ്ടോയെന്ന് ഉറപ്പാക്കുകയാണ് ഒരു എം.എല്‍.എ എന്ന നിലയില്‍ താന്‍ ആദ്യം ചെയ്തതെന്ന് തോമസ് ചാണ്ടി കൂട്ടിച്ചേർത്തു.