കാസറഗോഡ് : കേരള സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിന് തിരി തെളിയുന്ന നവംബര്‍ 28 ന് വൈകീട്ട് അഞ്ച് മണിക്ക് അലാമിപ്പള്ളി ബസ് സ്റ്റാന്റ് പരിസരത്തെ സാംസ്‌കാരിക വേദി കൈതപ്പുറം ദാമോദരന്‍ നമ്പൂതിരി ഉദ്ഘാടനം ചെയ്യും. വിദ്യാ ഭ്യാസ മന്ത്രി പ്രൊഫ. സി.രവീന്ദ്രനാഥും റവന്യു ഭവന നിര്‍മ്മാണ വകുപ്പ് മന്ത്രി ഇ ചന്ദ്ര ശേഖരനും മൂഖ്യാതിതഥി കളായിരിക്കും. തുടര്‍ന്ന് തച്ചങ്ങാട് ജി.എച്ച്.എസിലെ 300 കുട്ടികള്‍ ചേര്‍ന്ന് അവതരി പ്പിക്കുന്ന ബൃഹദ് ഒപ്പനയും 7.30 മുതല്‍ മൂന്നു മണിക്കൂര്‍ നീണ്ടു നില്‍ക്കുന്ന മെഗാ ഡാന്‍സ് പരിപാടിയും നടക്കും.
മത്സര ഇനങ്ങള്‍ ഒഴികെയുള്ള 12 നോര്‍ത്ത് ഇന്ത്യന്‍ നൃത്തങ്ങള്‍ സാംസ്‌കാരിക വേദിയില്‍ നിറഞ്ഞു നില്‍ക്കും.
നവംബര്‍ 29 ന് നടക്കുന്ന സാംസ്‌കാരിക സായാഹ്നത്തിന് വൈകീട്ട് 4.30 ന് എന്‍.എ.നെല്ലിക്കുന്ന് എം.എല്‍.എ തിരിതെളിക്കും. തുടര്‍ന്ന് സാംസ്‌കാരിക സദസ്സും ചരടുകുത്തിക്കളിയും കോല്‍ക്കളിയും കവിയും അധ്യാപകനുമായ മുരുകന്‍ കാട്ടാക്കടയുടെ കാവ്യവസന്തവും ഇര്‍ഷക് സാബയുടെ ഗസല്‍ സന്ധ്യയും നടക്കും.
നവംബര്‍ 30 ന് വൈകീട്ട് നടക്കുന്ന സാംസ്‌കാരിക സായാഹ്നത്തിന് രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എം.പി തിരിതെളിയി ക്കും. സിനിമാ വിശേഷങ്ങള്‍ മുതല്‍ ചിലമ്പോലി ഗ്രൂപ്പിന്റെ തുളുനാടന്‍ കലാരൂപങ്ങള്‍ വരെ അരങ്ങിലെത്തും. മംഗലംകളിയും,അലാമിപ്പാട്ടും,കരകാട്ടവും, അലാമിപ്പള്ളികാരുടെ സ്വന്തം അലാമിക്കളി യുമൊക്കെയായി സാംസ്‌കാരിക സായാഹ്നം പൊടിപൊടിക്കാനുള്ള തയ്യാറെടുപ്പിലാണ് കള്‍ച്ചറല്‍ കമ്മിറ്റി ഒന്നടങ്കം.