തിരുവനന്തപുരം: തോമസ് ചാണ്ടിയുടെ രാജി വൈകിപ്പിച്ച മുഖ്യമന്ത്രിക്കെതിരെ സിപ് അഴിച്ച് പ്രതിഷേധവുമായി നടന് അലന്‍സിയര്‍. ഒരു ദിവസം മുഴുവന്‍ തന്റെ പാന്റ്സിന്റെ സിപ്പ് അഴിച്ചിട്ട് വ്യത്യസ്തമായ പ്രതിഷേധത്തിനാണ് താരം ഒരുങ്ങുന്നത്. ഇതിന് മുമ്ബും നിരവധി വിഷയങ്ങളില്‍ വ്യത്യസ്തമായ പ്രതിഷേധം സംഘടിപ്പിച്ചിട്ടുള്ളയാളാണ് അലന്‍സിയര്‍. തോമസ് ചാണ്ടിയുടെ രാജിയുമായി ബന്ധപ്പെട്ട് സംസ്ഥാനം ഭരിക്കുന്ന മുഖ്യമന്ത്രിയില്‍ നിന്നുമുണ്ടായ നിരുത്തരവാദമായ പ്രതികരണം സങ്കടമുണ്ടാക്കിയതായും ഇതില്‍ പ്രതിഷേധിച്ച് ഇന്ന് മുഴുവന്‍ സിപ്പ് തുറന്നിടാനാണ് തന്റെ തീരുമാനമെന്നും അലന്‍സിയര്‍ വ്യക്തമാക്കി. ഒരു ജനാധിപത്യ രാജ്യത്ത് തോമസ് ചാണ്ടിയെപ്പോലൊരാള്‍ കാണിച്ച തെമ്മാടിത്തരത്തില്‍ കൂടുതലൊന്നും താന്‍ ചെയ്യുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.