ദുബൈ: ഖത്തറുമായുളള ബന്ധം പുനഃസ്ഥാപിക്കുമെന്നും ഖത്തറിലേക്കുള്ള എല്ലാ യാത്രാമാര്‍ഗങ്ങളും തുറന്നുകൊടുക്കുമെന്നും യു.എ.ഇ കഴിഞ്ഞ ദിവസം നടത്തിയ പ്രഖ്യാപനം കരഘോഷത്തോടെയാണ് പ്രവാസി കൾ. ഇരു രാജ്യങ്ങളിലായി കുടുംബന്ധങ്ങളും ബിസിനസ് സ്ഥാപനങ്ങളുമുള്ള പ്രവാസികളിലുണ്ടാക്കിയിരിക്കുന്നത്.
വര്‍ഷങ്ങളായി തുടരുന്ന യാത്രാദുരിതത്തിന് അറുതിയാകുന്നതിന് പിന്നാലെ അയല്‍രാജ്യങ്ങള്‍ തമ്മിലുള്ള ഇഴയടുപ്പം വീണ്ടും ശക്തമാകുന്നതിലും പറഞ്ഞറിയിക്കാനാവാത്ത ആഹ്ലാദമാണ് പ്രവാസി ജനത പ്രകടിപ്പിച്ചത്. മൂന്നര വര്‍ഷം നീണ്ട കാത്തിരിപ്പുകള്‍ക്ക് പരിസമാപ്തി കുറി ച്ചുകൊണ്ടാണ് ഈ പ്രഖ്യാപനം
ഒരാഴ്ചക്കകം ഖത്തറുമായുള്ള യാത്രാബന്ധങ്ങള്‍ പഴയപടിയാകുമെന്നായിരുന്നു സഹമന്ത്രി പ്രതകരിച്ചത്. എന്നാല്‍, 24 മണിക്കൂര്‍ പിന്നിടുന്നതിന് മുമ്ബു തന്നെ ഗതാഗത മാര്‍ഗങ്ങളെല്ലാം തുറന്നുകൊടുക്കാനുള്ള തീരുമാനം കൈക്കൊണ്ടാണ് യു.എ.ഇ ഏവരെയും ഞെട്ടിച്ചത്. കാലങ്ങളായി കാത്തിരുന്ന സ്വപ്നം യാഥാര്‍ഥ്യമായതിന് പിന്നാലെ തികഞ്ഞ ആര്‍ജ്ജവത്തോടെ യു.എ.ഇ ഭരണാധികാരികള്‍ എടുത്ത തീരുമാനവും ചരിത്രപരമെന്നാണ് പ്രവാസികള്‍ വിശേഷിപ്പിക്കുന്നത്.
ബന്ധുക്കളും സുഹൃത്തുക്കളുമായി ഒട്ടേറെ പേരാണ് യു.എ.ഇയിലും ഖത്തറിലുമായി താമസിക്കുന്നത്. അടുത്തു കിടക്കുന്ന രണ്ടു രാജ്യങ്ങളായതിനാല്‍ തന്നെ മാസമെന്നോണം കുടുംബ സന്ദര്‍ശനങ്ങളും സമാഗമവുമെല്ലാം നേരത്തേ പതിവായിരുന്നു. ബിസിനസ് ചെയ്യുന്നവരുടെ കാര്യത്തിലും ഇതു തന്നെയാണ് അവസ്ഥ. രണ്ടു രാജ്യങ്ങളിലും സ്ഥാപനങ്ങളുള്ള നിരവധി പേരാണ് പ്രവാസികളായിട്ടുള്ളത്. ആഴ്ചകള്‍ തോറും ഇരുരാജ്യങ്ങള്‍ക്കിടയില്‍ യാത്ര ചെയ്യുന്നവരായിരുന്നു ഇവരിലേറെ പേരും. എന്നാല്‍, ഉപരോധം ശക്തിപ്പെട്ടതോടെ എല്ലാത്തിനും വേഗത കുറഞ്ഞു.
യാത്രാവഴികള്‍ ഒമാന്‍ വഴിയും കുവൈത്ത് മുഖേനയുമൊക്കെ തിരിച്ചുവിട്ടതോടെ പലരുടെയും യാത്രകള്‍ തന്നെ മുടങ്ങി. ബന്ധുക്കളെയും സുഹൃത്തുക്കളെയും കാണാനാവാതെയും സ്ഥാപനങ്ങള്‍ ശരിയായ നടത്താനാവാതെയും അക്കരെയിക്കരെ നിന്ന് വിഷമിച്ചവരുടെ മുഖങ്ങളില്‍ സന്തോഷം വിരിയിച്ച പ്രഖ്യാപനത്തില്‍ ആഹ്ലാദിക്കുക തന്നെയാണ് മലയാളികളുള്‍പെടെയുള്ള പ്രവാസിലോകം.
സൗദിഅറേബ്യയില്‍ സൗദിയില്‍ സമാപിച്ച ജി.സി.സി ഉച്ചകോടിയിലെ പ്രസിദ്ധമായ ‘അല്‍ഉല’ കരാറില്‍ ഒപ്പുവെച്ചതിനു പിന്നാലെ അറബ് രാജ്യങ്ങള്‍ തമ്മിലുള്ള സൗഹൃദം പഴയതുപോലെ പൂത്തുലയാന്‍ തുടങ്ങുമ്ബോള്‍ അറബ് ജനതക്കൊപ്പം തന്നെ ആഹ്ലാദം പങ്കിടുകയാണ് യു.എ.ഇയിലെ പ്രവാസിലോകവും. അറബ്, ഇസ്ലാമിക രാജ്യങ്ങള്‍ തമ്മിലുള്ള സ്ഥിരമായ ഐക്യദാര്‍ഢ്യ ഉടമ്ബടി അവതരിപ്പിക്കപ്പെട്ടതിന് പിന്നാലെ, ഖത്തറുമായുള്ള യാത്രാ-വ്യാപാര ബന്ധങ്ങള്‍ പുനഃസ്ഥാപിക്കുമെന്ന് യു.എ.ഇ വിദേശകാര്യ സഹമന്ത്രി അന്‍വര്‍ മുഹമ്മദ് ഗര്‍ഗാഷ് ചൂണ്ടിക്കാട്ടിയിരുന്നു.