കൊച്ചി:കേരളത്തിലെ ഹോട്ടലുകളിലെ അടുക്കള തുറന്നു നല്കാന് തയാറാണെന്ന് കേരള ഹോട്ടല്‍ ആന്‍ഡ് റസ്റ്റ റന്റ് അസോസിയേഷന്.മുഖ്യമന്ത്രി വാര്‍ത്താസമ്മേളത്തില്‍ പറഞ്ഞതിന്റെ അടിസ്ഥാനത്തില്‍ പ്രദേശികമായി പൊതുഅടുക്കള ആരംഭിക്കുന്നതിന് തദ്ദേശസ്ഥാ പനങ്ങളുമായി സഹകരിക്കണമെന്ന് അംഗങ്ങളോട് നിര്‍ദേശിച്ചതായും അസോസിയേഷന് അറിയിച്ചു.
കോവിഡ് 19 പ്രതിരോധത്തിന്റെ ഭാഗമായി ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ച സാഹചര്യത്തിലാണ് ജില്ലാഭരണകൂടം ആവശ്യപ്പെട്ടാല്‍ ആവശ്യക്കാര്‍ക്ക് ഭക്ഷണം പാചകം ചെയ്ത് നല്‍കുന്നതിന് ഹോട്ടലുകളിലെ അടുക്കള തുറന്നു കൊടുക്കാൻ റസ്റ്ററന്റ് അസോസിയേഷന് തയ്യാറാകുന്നത്