നവംബർ 14ന് തിരുവനന്തപുരത്ത്് നടക്കുന്ന 68ാമത് അഖിലേന്ത്യാ സഹകരണ വാരാഘോഷത്തിന്റെ ഉദ്ഘാടന സമ്മേളനം ഓൺലൈൻ ആയി സംഘടിപ്പിക്കാൻ തീരുമാനം. കോവിഡ്് മാനദണ്ഢങ്ങളുടെ പശ്ചാത്തലത്തിൽ സർക്കാർ നിർദേശപ്രകാരമാണു നടപടി.
തിരുവനന്തപുരത്ത ആർ ഡി ആർ കൺവൻഷൻ സെന്ററിൽ നവംബർ 14ന് മുഖ്യമന്ത്രി ഉദ്ഘാടനം നിർവ്വഹിക്കുന്ന സമ്മേളനത്തിൽ 100 പ്രതിനിധികൾക്ക്് മാത്രമായിരിക്കും പ്രവേശനം. മറ്റ് പ്രതിനിധികൾക്കും സഹകാരികൾക്കും സർക്കിൾ യൂണിയനുകളിലും സഹകരണ സംഘങ്ങളിലും സഹകരണ സ്ഥാപനങ്ങളിലും ഒരുക്കുന്ന ഓൺലൈൻ സംവിധാനം വഴി ഉദ്ഘാടന സമ്മേളനം വീക്ഷിക്കാം.
സമ്മേളനം വീക്ഷിക്കാനുള്ള ലിങ്ക് ഉൾപ്പെടെയുള്ള നിർദേശങ്ങൾ സർക്കിൾ യൂണിയനുകൾ വഴി എല്ലാ സഹകരണ സ്ഥാപനങ്ങളെയും അറിയിക്കുമെന്ന്് സംസ്ഥാന സഹകരണ യൂണിയൻ ചെയർമാൻ കോലിയക്കോട് എൻ. കൃഷണ്ൻ നായർ അറിയിച്ചു.