തിരുവനന്തപുരം : കേരള നിയമ സഭയുടെ പ്രവാസി മലയാളികളുടെ ക്ഷേമം സംബന്ധിച്ച സമിതി ആഗസ്റ്റ് നാല് മുതൽ 11 വരെ പശ്ചിമ ബംഗാൾ, ഛത്തീസ്ഘട്ട് എന്നീ സംസ്ഥാനങ്ങൾ സന്ദർശിക്കും. പഠനപരിപാടിയുടെ ഭാഗമായി അവിടങ്ങളിലെ മലയാളി സംഘട നകളുമായി പ്രവാസി മലയാളി ക്ഷേമസമിതി കൂടികാഴ്ച നടത്തും.